പോളിയോയ്ക്ക് പകരം ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കി; മഹാരാഷ്ട്രയില്‍ 12 കുട്ടികള്‍ ആശുപത്രിയില്‍
national news
പോളിയോയ്ക്ക് പകരം ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കി; മഹാരാഷ്ട്രയില്‍ 12 കുട്ടികള്‍ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd February 2021, 11:57 am

മുംബൈ: മഹാരാഷ്ട്രയില്‍ പോളിയോ വാക്‌സിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ മാറി നല്‍കി. തുടര്‍ന്ന് അഞ്ച് വയസ്സിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കുട്ടികളുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അശ്രദ്ധ കാണിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ദേശീയ പള്‍സ് പോളിയോ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒന്നു മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കുന്നതിനിടെയാണ് സംഭവം. പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ നല്‍കുകയായിരുന്നുവെന്ന് യവാത്മല്‍ ജില്ലാ പരിഷദ് സി.ഇ.ഒ ശ്രീകൃഷ്ണ പഞ്ചല്‍ പറഞ്ഞു.

ഒരു കുട്ടിക്ക് ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഗ്രാമത്തലവന്‍ പരിശോധിക്കുന്നതിനിടെയാണ് പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 12 Children Given Sanitiser instead of Polio drops in Maharashtra