മഹാരാഷ്ട്രയില്‍ നിന്ന് അധികാരത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുറഞ്ഞത് 12 എം.എല്‍.എമാര്‍ ബി.ജെ.പി വിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ പങ്കജ മുണ്ടെ പാര്‍ട്ടി വിട്ടേക്കും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് എം.എല്‍.എമാരുടെ നീക്കം സജീവമായത്.
മറാത്ത്‌വാദയില്‍ നിന്ന് മൂന്നു പേര്‍, പശ്ചിമ മഹാരാഷ്ട്രയില്‍ നിന്ന് അഞ്ച് പേര്‍, മറ്റ് നാല് എം.എല്‍.എമാര്‍ എന്നിവരാണ് ശിവസേനയുമായും എന്‍.സി.പിയുമായും അടുപ്പം പുലര്‍ത്തുന്നത്. എം.എല്‍.എ സ്ഥാനം രാജിവെച്ച് വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ഇവര്‍ ശിവസേനയെയും എന്‍.സി.പിയെയും അറിയിച്ചു കഴിഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടത് ഭരണസഖ്യത്തിലെ പാര്‍ട്ടികളാണ്.
പങ്കജ മുണ്ടെ പാര്‍ട്ടി വിട്ടാലും ഇല്ലെങ്കിലും ബി.ജെ.പി വിടാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഈ എം.എല്‍.എമാര്‍. വരും ദിവസങ്ങളില്‍ ഈ എം.എല്‍.എമാരെ ബി.ജെ.പി അനുനനയിക്കുമോ എന്ന് കണ്ടറിയണം.
പങ്കജ മുണ്ടെയെ കൂടാതെ മുതിര്‍ന്ന നേതാവായ ഏക്‌നാഥ് ഖഡ്‌സെയും ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഖഡ്‌സെയും ശിവസേന നേതൃത്വവുമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ