പാലക്കാട്: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പാല്‍ പിടിച്ചെടുത്തത്.
12,750 ലിറ്റര്‍ പാലാണ് പിടികൂടിയത്. പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തി.
പാല്‍ കൊണ്ടു വന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ധിപ്പിക്കാനാണ് യൂറിയ കലര്‍ത്തുന്നത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്.
തുടര്‍ നടപടിക്ക് പാല്‍ ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി. ഭക്ഷ്യ വകുപ്പ് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ വകുപ്പാണ് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക.
കൂടാതെ കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് വന്ന മറ്റ് പാല്‍ ടാങ്കറുകള്‍ തിരിച്ചയക്കുകയും ചെയ്തു.
ഓണക്കാലമായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അളവില്‍ കൂടുതല്‍ പാല്‍ എത്തുന്നുണ്ട് ഇതിനെത്തുടര്‍ന്നാണ് ക്ഷീര വികസന വകുപ്പ് പരിശോധന ശക്തമാക്കിയത്.
Content Highlight: 12,750 liters of tainted milk seized at Kerala-Tamilnadu boarder