| Saturday, 6th January 2024, 10:16 pm

ഗസയിലെ ഇസ്രഈല്‍ അധിനിവേശം; യുദ്ധത്തില്‍ 12,500 ഇസ്രഈലി സൈനികര്‍ വികലാംഗരായാതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയിലെ യുദ്ധ നടപടികള്‍ക്കിടയില്‍ 12,500 ഇസ്രഈലി സൈനികര്‍ വികലാംഗരായാതായി ഇസ്രഈല്‍. സൈനികര്‍ക്കിടയിലെ പരിക്കുകള്‍ വിലയിരുത്താന്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയം നിയോഗിച്ച സ്ഥാപനമായ യെഡിയോട്ട് അഹ്റോനോത്താണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

സൈനികരുടെ നിലവിലെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ട യെഡിയോട്ട് അഹ്റോനോത്ത് ഇക്കാര്യങ്ങള്‍ ഒരു ഇരുണ്ട പ്രഖ്യാപനമാണെന്ന് ചൂണ്ടിക്കാട്ടി. വികലാംഗരായ ഇസ്രഈലി സൈനികരുടെ കണക്കുകള്‍ വ്യക്തവും രാജ്യത്തിന് വെല്ലുവിളിയാണെന്നും അഹ്റോനോത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വരും ദിവസങ്ങളില്‍ വികലാംഗരായ സൈനികരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുമെന്നും കമ്പനി അറിയിച്ചു. കുറഞ്ഞത് 20,000 വരെ ഉയരുമെന്നാണ് സ്ഥാപനത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ വിഭാഗം 60,000 ഇസ്രഈലി സൈനികരെ ചികില്‍സിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2023ല്‍ പരിക്കേറ്റ 5000 ഇസ്രഈലി സൈനികരെ പുനരധിവാസ കേന്ദ്രങ്ങളില്‍ അഡ്മിറ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ മുതല്‍ വികലാംഗരായ 3400 സൈനികരെയാണ് ചികിത്സക്കായി അഡ്മിറ്റ് ചെയ്തതെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

യുദ്ധസമയത്ത് ഇസ്രഈലി സൈന്യം നല്‍കിയ പരിക്കുകളുടെ കണക്കില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് യെഡിയോട്ട് അഹ്റോനോത്ത് ചൂണ്ടിക്കാട്ടി. ആശുപത്രികള്‍ പ്രസിദ്ധീകരിച്ചതും സൈന്യം പുറത്തുവിട്ടതുമായ കണക്കുകള്‍ തമ്മില്‍ വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ പലപ്പോഴും ഈ വിവരങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

പുനരധിവാസ കേന്ദ്രങ്ങളിലേക്ക് തുടരെ സൈനികരെ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥ വരുകയാണെങ്കില്‍ നിലവില്‍ ചികിത്സയിലിരുന്ന സൈനികരുടെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുമെന്നും യെഡിയോട്ട് അഹ്റോനോത്ത് ചൂണ്ടിക്കാട്ടി.

Content Highlight: 12,500 Israeli soldiers reportedly disabled in Gaza war

We use cookies to give you the best possible experience. Learn more