[share]
[] കോയമ്പത്തൂര്‍ : ധരംപാല്‍ സിങ് ഓട്ടം തുടങ്ങിയിട്ട് നൂറ് വര്‍ഷത്തിലേറെയായി. ഇപ്പോള്‍ 116ാം വയസ്സില്‍ ലോകമീറ്റിന് ഒരുങ്ങുകയാണ് ഈ ഉത്തര്‍പ്രദേശുകാരന്‍.
കോയമ്പത്തൂരില്‍ നടന്ന ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ രണ്ടുസ്വര്‍ണം നേടിയാണ് ധരംപാല്‍ സിങ് ജപ്പാനിലെ ലോകമീറ്റിന് ഒരുങ്ങുന്നത്. 200 മീറ്ററിലും 400 മീറ്ററിലുമാണ് ധരംപാല്‍ സ്വര്‍ണ്ണം നേടിയത്.
2011 മുതല്‍ നടന്ന എല്ലാ മാസ്‌റ്റേഴ്‌സ് മീറ്റിലും 95 വയസ്സുകാര്‍ക്കുള്ള വിഭാഗത്തില്‍ ധരംപാല്‍ മാത്രമേ ഓടി ജയിക്കാറുള്ളു. 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ ഇവയാണ് പ്രധാനയിനങ്ങള്‍.
കൊച്ചിയില്‍ നടന്ന ഹാഫ് മാരത്തണില്‍ 200 മീറ്ററില്‍ 46.47 സെക്കന്‍ഡും 400 മീറ്ററില്‍ 1.55 മിനിറ്റും പൂര്‍ത്തിയാക്കി ധരംപാല്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്.
ചെറുപ്രായം മുതല്‍ തന്നെ കടുക് പാടത്തും മറ്റും കാലികള്‍ക്കൊപ്പം നടന്നും ഓടിയും ദിവസം 65 കിലോമീറ്ററിലധികം സഞ്ചരിക്കുമായിരുന്നെന്ന് ധരംപാല്‍ പറയുന്നു.
സ്‌പോണ്‍സര്‍മാരെ കിട്ടാത്തതിനാല്‍ ഇതിനുമുമ്പ് നടന്ന ലോക മാസ്‌റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ ധരംപാലിന് സാധിച്ചിരുന്നില്ല.
ഇത്തവണ യു.പി. സര്‍ക്കാരും രണ്ട് സ്വകാര്യ സ്‌പോണ്‍സര്‍മാരും ഇദ്ദേഹത്തെ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്.
ഈ വര്‍ഷം ജപ്പാനില്‍ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയുടെ വെന്നിക്കൊടി പാറിക്കാനായി ധരംപാല്‍സിങ് പോകുമെന്ന് പ്രതീക്ഷിക്കാം.