| Thursday, 20th July 2017, 11:17 am

2016 ല്‍ ആത്മഹത്യ ചെയ്തത് 11,400 കര്‍ഷകരെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2016ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 11,400 കര്‍ഷകരെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി രാധ മോഹന്‍. പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

” 2016ലെ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം 11400 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2015ല്‍ അത് 12,602 ആയിരുന്നു.” കര്‍ഷക പ്രതിസന്ധിയുമായ ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വരുമാനം വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ കര്‍ഷക ആത്മഹത്യകള്‍ തടയാനാവൂ എന്നും അദ്ദേഹം പറഞ്ഞു. അതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുന്ന കാര്യമുള്‍പ്പെടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.


Must Read:  മുലഞെട്ടുകള്‍ ഞെരടിപൊട്ടിച്ചു, കരഞ്ഞപ്പോള്‍ ലിംഗത്തില്‍ മര്‍ദിച്ചു: മുടി നീട്ടിയതിന്റെ പേരില്‍ ‘പൊലീസ് കൊന്ന’ ദളിത് യുവാവ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂരപീഡനം


കര്‍ഷകര്‍ക്ക് ലാഭകരമായ പ്രതിഫലം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് നേരത്തെ കോണ്‍ഗ്രസ് അംഗം ജ്യോതിരാദിയ സിന്ധ്യ കുറ്റപ്പെടുത്തിയിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പു വേളയില്‍ കാര്‍ഷിക ചിലവിന്റെ 1.5 മടങ്ങ് മിനിമം സപ്പോര്‍ട്ട് പ്രൈസ് ആയി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുമെന്ന് ബി.ജെ.പി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുപാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വകാര്യ പണമിടപാടുകാരുടെ പിടിയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ 10ലക്ഷം കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് രാധ മോഹന്‍ അവകാശപ്പെട്ടു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യത്ത് വിവിധയിടങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പാര്‍ലമെന്റില്‍ ഈ വിഷയം ഉയര്‍ന്നത്.

We use cookies to give you the best possible experience. Learn more