| Friday, 10th July 2020, 8:53 am

ലോക് ഡൗണ്‍ കാലത്ത് റെയില്‍വേ പരിസരത്ത് ജീവന്‍ നഷ്ടമായത് 110 അതിഥി തൊഴിലാളികള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:മെയ് ഒന്നുമുതല്‍ സര്‍വ്വീസ് നടത്തിയ ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളുടെ പ്രവര്‍ത്തനത്തിനിടെ 110 ഓളം അതിഥി തൊഴിലാളികള്‍ റെയില്‍വേ പരിസരത്ത് മരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.

4611 ശ്രമിക് ട്രെയിനുകളിലായി എത്തിയ 63.07 ലക്ഷം അതിഥി തൊഴിലാളികളില്‍ വിവിധ കാരണങ്ങളിലായി 110 തൊഴിലാളികള്‍ മരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ നേരത്തെ ഉള്ള അസുഖങ്ങള്‍ മൂലവും കൊവിഡ് മൂലവും മരിച്ചവരുണ്ട്.

അതേസമയം, റെയില്‍വേ പരിസരത്ത് ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മരണങ്ങള്‍ നടന്നതെന്ന് പറയാന്‍ പറ്റില്ലെന്ന് സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഉള്‍പ്പെടെ വിവിധ ഔദ്യോഗിക ഫോറങ്ങളില്‍ സര്‍ക്കാര്‍ വാദിച്ചു. ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കിയെന്നും പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2019 ലെ കണക്കുകള്‍ പ്രകാരം റെയില്‍വേ പരിസരത്ത് പ്രതിദിനം ശരാശരി 75 പേര്‍ മരിക്കുന്നുണ്ടെന്ന് ശ്രമിക് ട്രെയിനികളുടെ ഓപ്പറേഷന്‍ സമയത്ത് നടന്ന മരണങ്ങളുടെ പശ്ചാത്തലത്തില്‍ വൃത്തങ്ങള്‍ പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് 19 മൂലം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാനാണ് മെയ് ഒന്നു മുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്.

ശ്രമിക് ട്രെയിനിന്റെ സര്‍വ്വീസ് വഴി റെയില്‍വേയ്ക്ക് 360 കോടി രൂപ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more