മീടു; കുറ്റാരോപിതരാണെന്ന് തെളിഞ്ഞവര്‍ക്കൊപ്പം ഇനി പ്രവര്‍ത്തിക്കില്ലെന്ന് വനിതാ സംവിധായകര്‍
MeToo
മീടു; കുറ്റാരോപിതരാണെന്ന് തെളിഞ്ഞവര്‍ക്കൊപ്പം ഇനി പ്രവര്‍ത്തിക്കില്ലെന്ന് വനിതാ സംവിധായകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th October 2018, 11:02 am

ന്യൂദല്‍ഹി: മീടു ആരോപണങ്ങളില്‍ കുറ്റാരോപിതരാണെന്ന് തെളിഞ്ഞവര്‍ക്കെതിരെ ഇനി പ്രവര്‍ത്തിക്കില്ലെന്ന നിലപാടെടുത്ത് 11 സംവിധായികമാര്‍.

കൊങ്കണ സെന്‍ ശര്‍മ്മ, നന്ദിത ദാസ്, സോയ അക്തര്‍, മേഘ്ന ഗുല്‍സാര്‍, ഗൗരി ഷിണ്ടെ, കിരണ്‍ റാവ്, റീമ കഗ്തി, അലങ്കൃത ശ്രീവാസ്തവ, നിത്യ മെഹ്റ, രുചി നരയ്ന്‍, ഷൊണാലി ബോസ് എന്നിവരാണ് മീടു ക്യാമ്പയ്നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തിയത്.


ഇഷ്ടമുള്ളവര്‍ ശബരിമലയിലെത്തും; എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍


“അവരോട് ഞങ്ങള്‍ക്ക് ബഹുമാനവും ആദരവുമാണ്, അവരുടെ ധൈര്യം പുതിയ വിപ്ലവം സൃഷ്ടിച്ചിട്ടിക്കുകയാണ്. സ്ത്രീകള്‍ എന്ന നിലക്കും സംവിധായകര്‍ എന്ന നിലക്കും ഞങ്ങള്‍ മീടു ക്യാമ്പയ്നിനെ അനുകൂലിക്കുന്നു. തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമണങ്ങള്‍ പങ്കു വെക്കാന്‍ തയ്യാറായവര്‍ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.സുരക്ഷിതവും ലിംഗസമത്വവും ഉള്ള തൊഴിലന്തരീക്ഷമാണ് നമുക്ക് വേണ്ടത്”- സംവിധായകരുടെ പത്രക്കുറിപ്പില്‍ പറയുന്നു

കുറ്റക്കാരാണെന്ന് തെളിഞ്ഞവരോടെപ്പം തങ്ങള്‍ ജോലി ചെയ്യില്ലെന്നും സമാനരീതിയിലുള്ള തീരുമാനം എടുക്കാന്‍ സിനിമാ മേഖലയിലെ മറ്റു സംവിധായകരോടും ഇവര്‍ ആവശ്യപ്പെട്ടു. ചലച്ചിത്ര രംഗത്തെ നിരവധി ആളുകളാണ് നിലവില്‍ മീടു ആരോപണങ്ങള്‍ നേരിടുന്നത്.