സൗദിയില്‍ കേബിള്‍ കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th February 2015, 9:53 pm
റിയാദ്: അസീറില്‍ കേബിള്‍ കാറില്‍ കുടുങ്ങിയ 11ഓളം പേരെ രക്ഷപ്പെടുത്തി. അഞ്ച് സൗദി പൗരന്‍മാരും ആറ് ഈജിപ്ഷ്യന്‍ പൗരന്‍മാരുമാണ് അപകടത്തില്‍ പെട്ടിരുന്നത്.
അസീറിലെ അല്‍ ഹബല ടൂറിസ്റ്റ് കേന്ദ്രത്തിലാണ് സംഭവം നടന്നത്.
സാങ്കേതിക തകരാര്‍ കാരണമാണ് കേബിള്‍ കാര്‍ മാര്‍ഗമധ്യേ നിലച്ചുപോയത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് ഏറ്റിട്ടില്ലെന്ന് പ്രാദേശത്തെ ടൂറിസം കമ്പനി മാനേജര്‍ അറിയിച്ചു.