ദല്‍ഹി നിയമ സഭാതെരഞ്ഞെടുപ്പിന് പിന്നാലെ ഒറ്റ ദിവസംകൊണ്ട്് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 11 ലക്ഷം പേര്‍ പാര്‍ട്ടിയെ ബന്ധപ്പെട്ടതായി ആംആദ്മി പാര്‍ട്ടി.
രാഷ്ട്ര നിര്‍മാണ്‍ പ്രചാരണത്തിലൂടെ മിസ്ഡ്‌കോള്‍ നല്‍കി പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനുള്ള സൗകര്യമാണ് ആം ആദ്മി പാര്‍ട്ടി ഒരുക്കിയത്. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വിജയത്തിന് പിന്നാലെയാണ് പാര്‍ട്ടിയുടെ ഈ നീക്കം.
മിസ്ഡ് കോള്‍ നല്‍കി 11 ലക്ഷത്തോളം പേര്‍ പ്രചാരണത്തില്‍ പങ്കെടുത്തതായി ആംആദ്മി പാര്‍ട്ടി അവകാശപ്പെട്ടു. വിവിധ മാധ്യമങ്ങളിലൂടെയാണ് രാജ്യമെമ്പാടുമുള്ള ആളുകള്‍ളിലേക്ക് മിസ് കോള്‍ നല്‍കാനുള്ള നമ്പര്‍ വിതരണം ചെയ്തത്.