ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ തോക്കുധാരികളുടെ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികരടക്കം എട്ടോളം പേര്‍ക്ക് പരിക്കേറ്റു.
അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശ വാസികളുമാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റ എട്ട് പേരെ സെന്‍ട്രല്‍ ബാഗ്ദാദിലെ ആശുപത്രിയിലേക്ക് മാറ്റി.
ബാഗ്ദാദ് വിമാനത്താവളത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. നാല് വാഹനങ്ങളിലായി വന്ന അക്രമകാരികള്‍ ട്രൈബല്‍ ഹാഷിദ് ഫോഴ്‌സിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ഇവര്‍ വെടിയുതിര്‍ത്തയായും റിപ്പോര്‍ട്ടുകളുണ്ട്.
ഐ.എസ് ഭീകരരാണ് ആക്രമത്തിന് പിന്നിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ആക്രമത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തിട്ടില്ല.
പൊലീസും സൈന്യവും ആക്രമകാരികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി ഔദ്യോഗിക പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക