| Saturday, 29th September 2018, 6:05 pm

കണ്ണൂര്‍ വിമാനത്താവളമൊരുങ്ങുന്നു; ആദ്യഘട്ടത്തില്‍ 11 അന്താരാഷട്ര വിമാനസര്‍വീസുകളുണ്ടാകുമെന്ന് പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അവസാന പരീക്ഷണപ്പറക്കലും വിജയമായതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര കമ്പനികള്‍ താല്‍പര്യം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ഡി.ഐജി.യെ ‘ഊതിപ്പിച്ചു’; പൊലീസുകാരുടെ ആത്മാര്‍ത്ഥയ്ക്ക് അപ്രതീക്ഷിത സമ്മാനം

സെപ്റ്റംബര്‍ 20നായിരുന്നു എയര്‍ഇന്ത്യയുടെ 200 പേര്‍ക്കിരിക്കാവുന്ന വലിയ വിമാനം കണ്ണൂരിലെത്തിയത്. ഇതോടെ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്‌റെ അനുമതി ലഭിക്കാന്‍ വേണ്ട അവസാന കടമ്പയും മറികടക്കുകയായിരുന്നു.ആറുതവണ പരീക്ഷണപ്പറക്കല്‍ നടത്തിയ ശേഷമാണ് വിമാം റണ്‍വേയില്‍ ഇറക്കിയത്.

റണ്‍വേയുടെ നീളം 3050ല്‍ നിന്നും 4000 മീററ്ററായി ഉയര്‍ത്തിയതോടെ കേരളത്തിലെ ഏറ്റവും വലിയ റണ്‍വേയുള്ള വിമാനത്താവളമാണ് കണ്ണൂരിലേത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്താന്‍ താല്‍പര്യമുള്ളതായി നിരവധി രാജ്യാന്തര കമ്പനികള്‍ അറിയിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി എത്രയുംപെട്ടെന്നു പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കുമെന്നും പറഞ്ഞു.

We use cookies to give you the best possible experience. Learn more