മുംബൈ: മലാഡില്‍ ഇരുനില കെട്ടിടം തകര്‍ന്ന് 11 മരണം. മുംബൈയിലെ ചേരി പ്രദേശത്താണ് അപകടമുണ്ടായത്. ഇരുനില കെട്ടിടം തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.
നിരവധി പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
അപകടം നടന്ന പ്രദേശങ്ങളിലെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. തകര്‍ന്ന കെട്ടിടത്തിന്റെ അടുത്തുണ്ടായിരുന്ന മൂന്ന് നില കെട്ടിടവും അപകടാവസ്ഥയിലാണ്. ഇവിടെയുണ്ടായിരുന്ന പരമാവധി പേരെ ഒഴിപ്പിച്ചു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
പ്രദേശവാസികള്‍ കൂടി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ കണ്ടിവാലിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്