| Tuesday, 4th December 2018, 6:58 pm

യോഗി ഭരണത്തില്‍ തുടരുന്ന പശുക്കൊലപാതകങ്ങള്‍; ഇതുവരെ യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 11 കേസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. യോഗി അധികാരമേല്‍ക്കുന്നതിന് മുന്‍പ് സംസ്ഥാനത്ത് പശുവിന്റേ പേരില്‍ അഞ്ച് സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ 2017 മാര്‍ച്ചില്‍ യോഗി അധികാരമേറ്റത് മുതല്‍ ഇന്നലെ വരെ (3 ഡിസംബര്‍ 2018) 11 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

21 ഇടത്തെ ആക്രമണങ്ങളിലാണ് നാല് ജീവനുകളാണ് ഈ വര്‍ഷം മാത്രം യു.പിയില്‍ പൊലിഞ്ഞത്. ഈ വര്‍ഷം അവസാനിക്കാനിരിക്കെ രാജ്യത്താകമാനം 10 പേരാണ് പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടത്.

ALSO READ: ഇന്ന് എനിക്ക് അച്ഛനെ നഷ്ടമായി, നാളെ മറ്റാര്‍ക്കോ നഷ്ടമാകാനിരിക്കുന്നു; ഇത് മതത്തിന്റെ പേരില്‍ നടന്ന കൊലപാതകം: സുബോധ് കുമാര്‍ സിങ്ങിന്റെ മകന്‍ അഭിഷേക് പറയുന്നു

ഇന്നലെ കലാപം നടന്ന ബുലന്ദ്ഷറില്‍ കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ആക്രമണമുണ്ടായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഗോവധമാരോപിച്ച് യു.പിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് സ്റ്റേഷനുനേരെ വ്യാപകമായ രീതിയില്‍ അക്രമിസംഘം കല്ലെറിയുകയായിരുന്നു.

വനത്തിനുസമീപമുള്ള ഗ്രാമത്തില്‍ 25 ഓളം കന്നുകാലികളുടെ ശവശരീരം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ALSO READ: അഖ്‌ലാഖ് കേസ് അന്വേഷിച്ചതുകൊണ്ടാണ് എന്റെ സഹോദന്‍ കൊല്ലപ്പെട്ടത്; ഇത് പൊലീസിന്റെ ഗൂഢാലോചനയാണ്; ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട പൊലീസുകാരന്റെ സഹോദരി

സംഘര്‍ഷത്തില്‍ ഇന്നലെ മാത്രം രണ്ട് പേരാണ് മരിച്ചത്. ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഹിന്ദുത്വവാദികള്‍ അടിച്ചുകൊന്ന മുഹമ്മദ് അക്ക്‌ലാക്കിന്റെ കൊലപാതകക്കേസ് ഇന്നലെ കൊല്ലപ്പെട്ട സുബോധ്കുമാറായിരുന്നു അന്വേഷിച്ചിരുന്നത്. ഇത് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെ ആസൂത്രിതമാണെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more