Kerala News
കൊല്ലം കുന്നത്തൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; ബന്ധുക്കള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 05, 09:06 am
Sunday, 5th January 2025, 2:36 pm

കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദികൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ അറസ്റ്റില്‍. ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഗീതു എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

2024 ഡിസംബര്‍ ഒന്നിനാണ് ആദികൃഷ്ണന്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

അയല്‍വാസികളും ബന്ധുക്കളുമായ സുരേഷും ഗീതുവും കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും പരാതിയില്‍ രക്ഷിതാക്കള്‍ ഉന്നയിച്ചിരുന്നു.

തുടര്‍ന്ന് ശാസ്താംകോട്ട പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പ്രതികള്‍ കോടതിയെ സമീപിക്കുകയും ഒളിവില്‍ പോവുകയും ചെയ്തിരുന്നു.

പിന്നാലെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Content Highlight: 10th class student committed suicide in Kollam Kunnathur; Relatives arrested