| Tuesday, 2nd March 2021, 6:02 pm

പെണ്‍കുട്ടിയുടെ കൂടെ നടന്നതിന് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു; ആളുമാറിയതെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പെണ്‍കുട്ടിക്ക് ഒപ്പം നടന്നതിന് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പാനൂര്‍ മുത്താറിപ്പീടികയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ജിനീഷിനെതിരെയാണ് ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തത്.

കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജിന്റെ നിര്‍ദേശപ്രകാരമാണ് കേസ്. സംഭവത്തില്‍ പാനൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. മോഡല്‍ പരീക്ഷ കഴിഞ്ഞ് സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം റോഡിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ ജിനീഷ് നടുറോഡിലിട്ട് മര്‍ദിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ആദ്യം മുഖത്തടിച്ച ജിനീഷ് പിന്നീട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആളുമാറിയാണ് മര്‍ദിച്ചതെന്നായിരുന്നു ജിനീഷിന്റെ വിശദീകരണം. പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായിരുന്നു.

പാനൂര്‍ പൊലീസ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 10th class student beaten up for walking with girl; Child Rights Commission files case; Explanation that the person has changed

We use cookies to give you the best possible experience. Learn more