| Monday, 18th December 2023, 8:58 am

'സ്വാതന്ത്ര്യം ഒരു മനുഷ്യാവകാശമാണ്, എല്ലാ ജീവനും തുല്യമാണ്';ഖവാജയുടെ പ്രതിഷേധം ഏറ്റെടുത്ത് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റില്‍ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയും പാകിസ്ഥാനും ഡിസംബര്‍ 14ന് പെര്‍ത്തില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ മത്സരത്തിന് മുമ്പ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ പ്രത്യേക ടാഗ് ലൈനോടുകൂടിയ ഷൂസ് ധരിച്ചത് വിവാദത്തിലായിരുന്നു.

ഗസയിലെ ഫലസ്തീനികളുടെ ദുരവസ്ഥയെ തുറന്നു കാട്ടുന്ന ‘സ്വാതന്ത്ര്യം ഒരു മനുഷ്യാവകാശമാണ്, എല്ലാ ജീവനും തുല്യമാണ്’എന്ന ടാഗ് ലൈനോടുകൂടിയ ഷൂസ് ആയിരുന്നു അത്. ദുരന്തം അനുഭവിക്കുന്ന ഫലസ്തീനിയന്‍ ജനതയോട് ഐക്യദാഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതിഷേധം. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷൂസ് ധരിക്കുന്നത് തുടരുകയാണെങ്കില്‍ ടെസ്റ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഖവാജക്ക് വിലക്ക് നേരിടേണ്ടി വരുമെന്ന് ഐ.സി.സി പറഞ്ഞതായി ‘ദ ഏജ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ ടെസ്റ്റിലെ നാലാം ദിവസം സ്റ്റേഡിയത്തി ഏതാനും ആരാധകര്‍ താരത്തിന്റെ പ്രതിഷേധം ഏറ്റെടുത്ത്‌കൊണ്ട് ‘എല്ലാ ജീവനും തുല്യമാണ്, സ്വാതന്ത്ര്യം ഒരു മനുഷ്യാവകാശമാണ്’ എന്ന സന്ദേശമുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ ബാനര്‍ ഉയര്‍ത്തിയവരെ നീക്കം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മത്സരത്തില്‍ ഖവാജ കയ്യില്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് കളിച്ചത്.

‘ഞാനൊരു മുതിര്‍ന്ന മനുഷ്യനാണ്, എനിക്ക് എന്റേതായ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാലും ഐ.സി.സി സ്ഥിരമായി എനിക് പിഴ ചുമത്തും, ഒടുവില്‍ അത് ഗെയിമില്‍ നിന്ന് ശ്രദ്ധ തിരിക്കും. ഞാന്‍ എന്റെ പ്രസ്താവന സ്ഥിരീകരിക്കുന്നു ഞാന്‍ അനിശ്ചിതമായി അതില്‍ ഉറച്ചു നില്‍ക്കുമെന്നും വിശ്വസിക്കുന്നു. എന്നിരുന്നാലും മൈതാനത്തെ പ്രകടനത്തില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എന്നിട്ടും ഈ പ്രശ്‌നം എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയായി തുടരുന്നു.

2023 ഐ.സി.സി ലോകകപ്പ് ഫൈനലില്‍ ഫലസ്തീനിയന്‍ ജനതയെ പിന്തുണക്കുന്ന ടി-ഷര്‍ട്ട് ധരിച്ച ഒരാള്‍ ഗ്രൗണ്ടില്‍ ഇറങ്ങി പ്രകടനം നടത്തിയപ്പോള്‍ അയാളെ അറസ്റ്റ് ചെയ്തിരുന്നു.

ഒരു കളിക്കാരന്‍ തന്റെ വസ്ത്രങ്ങളില്‍ നിയമവിരുദ്ധ പദപ്രയോഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഫീല്‍ഡ് എടുക്കുന്നതില്‍ നിന്ന് തടയാനുള്ള അധികാരം ഐ.സി.സി മാര്‍ച്ച് റഫറിക്ക് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതി ഇല്ലാതെ കളിക്കാരോ ഉദ്യോഗസ്ഥരോ അവരുടെ വസ്ത്രങ്ങളില്‍ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ ഐ.സി.സി നിയമപ്രകാരം നിയന്ത്രണങ്ങള്‍ നല്‍കാനും വിലക്കാനും സാധിക്കും.

Content Highlight: Fans took up Khawaja’s protest

We use cookies to give you the best possible experience. Learn more