| Wednesday, 4th November 2020, 9:08 pm

എണ്ണത്തില്‍ 100ാമത്‌, എന്നാല്‍ ഹൃദയം കൊണ്ട് എന്റെ ആദ്യ ചിത്രം പോലെ; സണ്ണിയുമായി ജയസൂര്യ - രഞ്ജിത്ത് ശങ്കര്‍  ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നൂറാമത്തെ സിനിമയുമായി നടന്‍ ജയസൂര്യ.സണ്ണി’ എന്നാണ് പുതിയ സിനിമയുടെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളാണ് ചിത്രം അനൗണ്‍സ് ചെയ്തത്.

സംഗീതജ്ഞനായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. പുണ്യാളന്‍, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലുണ്ടായ മറ്റു സിനിമകള്‍.

‘എണ്ണത്തില്‍ എന്റെ 100-മത് ചിത്രം . എന്നാല്‍ ഹൃദയം കൊണ്ട് എന്റെ ആദ്യ ചിത്രം പോലെ തന്നെ,ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായ എല്ലാ ദൃശ്യ, അദൃശ്യ ശക്തികള്‍ക്കും എന്റെ സ്‌നേഹം നിറഞ്ഞ നന്ദി ‘ എന്നാണ് ജയസൂര്യ തന്റെ നൂറാമത്തെ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. സിനോയ് ജോസഫാണ് ശബ്ദലേഖനം ചെയ്യുന്നത്.

‘ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍” എന്ന ചിത്രത്തിലാണ് ജയസൂര്യ ആദ്യമായി നായകനാകുന്നത്. പിന്നീട് നായകന് പുറേമേ വില്ലനായും സ്വഭാവ നടനായും ഗായകനായുമൊക്കെ ജയസൂര്യ എത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 100th Movie of Jayasurya announced

Latest Stories

We use cookies to give you the best possible experience. Learn more