സംസ്ഥാനത്തെ 10,000 വീടുകളില്‍ സോളാര്‍ പാനലുകള്‍
Big Buy
സംസ്ഥാനത്തെ 10,000 വീടുകളില്‍ സോളാര്‍ പാനലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th February 2013, 7:00 am

തിരുവനന്തപുരം: സംസ്ഥാനത്തെ 10,000 വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നു. അനര്‍ട്ടിന്റെ നേതൃത്വത്തിലാണ് ഒരു കിലോ വാട്ട് ശേഷിയുള്ള പാനലുകള്‍ സ്ഥാപിക്കുന്നത്.[]

പദ്ധതിയുടെ ആദ്യ ഘട്ടം നാളെ കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി ഡോ. ഫറൂഖ് അബ്ദുള്ള, സഹമന്ത്രി ഡോ. ശശിതരൂര്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.എസ്. ശിവകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

ആറായിരത്തോളം ആളുകള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതായി അനര്‍ട്ട് ഡയറക്ടര്‍ ഡോ. എ. ജയരാജ് അറിയിച്ചു. 1,90,000 രൂപയാണ് പാനലുകള്‍ സ്ഥാപിക്കുന്നതിന് ചിലവാകുക.

ഇതില്‍ 92,262 രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡിയായി നല്‍കും. ബാക്കിയുള്ള ഗുണഭോക്തൃവിഹിതത്തിന് വായ്പ നല്‍കാന്‍ ബാങ്കുകളും ചില ധനകാര്യ സ്ഥാപനങ്ങളും നല്‍കും. ഇതെല്ലാം കഴിഞ്ഞ് 113,238 രൂപ ഗുണഭോക്താവ് നല്‍കിയാല്‍ മതി.

പതിനഞ്ച് കമ്പനികളെയാണ് പദ്ധതി നടപ്പാക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്.  ഗുണഭോക്താവിന്റെ ഇഷ്ടാനുസരണം കമ്പനി തിരഞ്ഞെടുക്കാം. അഞ്ച് വര്‍ഷത്തെ വാറണ്ടിയുമുണ്ട്.