| Thursday, 4th May 2017, 12:36 pm

'സൈനികരുടെ വീരമൃത്യു ഒഴിവാക്കാനായി ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ നില്‍ക്കാം'; ഒരു ട്രക്ക് നിറയെ കല്ലുകളുമായി ആയിരം സന്യാസിമാര്‍ കശ്മീരിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പൂര്‍: ഇന്ത്യന്‍ സൈനികരെ സഹായിക്കാനായി കശ്മീരിലേക്ക് പോകാനായി ആയിരം സന്യാസിമാര്‍ തയ്യാറെടുക്കുന്നു. ഈ മാസം ഏഴാം തിയ്യതിയാണ് ഇവര്‍ കശ്മീരിലേക്ക് തിരിക്കുക. കാണ്‍പൂര്‍ ആസ്ഥാനമായുള്ള ജന്‍സേന എന്ന മതസംഘടനയില്‍ നിന്നുള്ള സന്യാസിമാരാണ് കശ്മീരിലേക്ക് പോകുന്നത്.

കശ്മീരില്‍ സൈനികര്‍ക്ക് നേരെയുള്ള പ്രതിഷേധക്കാരുടെ കല്ലേറ് തുടരുന്ന സാഹചര്യത്തിലാണ് സന്യാസിമാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. സൈനികരുടെ മനോവീര്യം ഉയര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഒരു ട്രക്ക് നിറയെ കല്ലുകളുമായാണ് ഇവര്‍ യാത്ര തിരിക്കുക.


Related News: ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയതില്‍ പാക് സൈന്യത്തിന് പങ്കുണ്ട്: അരുണ്‍ ജയറ്റ്ലി


മൂന്ന് ബസുകളിലും നൂറ് കാറുകളിലുമായാണ് സന്യാസിമാര്‍ കശ്മീരിലേക്ക് പോകുക. സൈനികര്‍ക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ജന്‍സേന സ്ഥാപകന്‍ അരുണ്‍ പുരി ചൈതന്യ മഹാരാജ് പറഞ്ഞു.

തങ്ങളുടെ കശ്മീര്‍ യാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.


Don”t Miss: ‘ക്യൂ നില്‍ക്കുന്നത് നാണവും മാനവും ഇല്ലാതെ; മദ്യം വേണ്ടവര്‍ കക്കൂസിലാണെങ്കിലും നക്കി കുടിക്കും’; നിയമസഭയില്‍ മദ്യപാനികളെ അധിക്ഷേപിച്ച് മന്ത്രി ജി. സുധാകരന്‍


തങ്ങളെ തടയുകയാണെങ്കില്‍ ഓരോരുത്തരും ഒറ്റയ്ക്ക് കശ്മീരിലേക്ക് പോകും. രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ വധിച്ച കൃഷ്ണഗതിയിലേക്ക് 500 പേരാണ് പോകുക. ഇവരെ അതിര്‍ത്തിയിലെ ,സൈന്യത്തിന് മുന്നില്‍ അണിനിരത്തണമെന്ന് സൈന്യത്തോട് അഭ്യര്‍ത്ഥിക്കും. അങ്ങനെയാണെങ്കില്‍ സൈനികരുടെ വീരമൃത്യു ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സൈനികര്‍ക്ക് വേണ്ടി ജീവത്യാഗം ചെയ്യുന്നതില്‍ അഭിമാനമുണ്ട്. കുടുംബങ്ങളില്ലാത്തവരാണ് തങ്ങള്‍. അതിനാല്‍ തന്നെ തങ്ങളെയോര്‍ത്ത് ആരും കരയില്ലെന്നും അരുണ്‍ പുരി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more