അഭിനയം ഇറ്റലിയില്‍, സംവിധാനം മലപ്പുറത്ത് നിന്ന്, എഡിറ്റിംഗ് തൃശ്ശൂരില്‍ നിന്നും; കൊവിഡ് കാലത്ത് ശ്രദ്ദേയമായി അനു ചന്ദ്രയുടെ '1000 മൈല്‍സ് അപ്പാര്‍ട്ട്, 1 സെന്റീമീറ്റര്‍ ക്ലോസ്'
COVID-19
അഭിനയം ഇറ്റലിയില്‍, സംവിധാനം മലപ്പുറത്ത് നിന്ന്, എഡിറ്റിംഗ് തൃശ്ശൂരില്‍ നിന്നും; കൊവിഡ് കാലത്ത് ശ്രദ്ദേയമായി അനു ചന്ദ്രയുടെ '1000 മൈല്‍സ് അപ്പാര്‍ട്ട്, 1 സെന്റീമീറ്റര്‍ ക്ലോസ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th April 2020, 5:09 pm

കൊച്ചി: ലോകം മുഴുവന്‍ കൊവിഡ് ഭീഷണിയിലാണ്. ലോകത്തിന്റെ പലഭാഗങ്ങളും ലോക്ക് ഡൗണിലാണ് ഇപ്പോള്‍. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് ഒരു സിനിമ ഒരുക്കിയിരിക്കുകയാണ് മലപ്പുറം സ്വദേശിനിയായ അനു ചന്ദ്ര.

‘1000 മൈല്‍സ് അപ്പാര്‍ട്ട്, 1 സെന്റീമീറ്റര്‍ ക്ലോസ്’ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ഈ ഷോട്ട് ഫിലിമിന്റെ അണിയറയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരാണ് എന്ന പ്രത്യേകതയും ഉണ്ട്.

ഇറ്റലി, മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഇരുന്നാണ് ഈ ചിത്രം നിര്‍മ്മിച്ചെടുത്തത്. അനു ചന്ദ്ര, സുബിന്‍ ടോണി സുരേഷ്, ആദിത്യ സഞ്ജു മാധവ് എന്നവര്‍ ചേര്‍ന്നാണ് ഈ സിനിമ എടുത്തത്.

ചിത്രത്തിന്റെ ക്യാമറാമാന്‍ ആയ സുബിന്റെ അമ്മയും അനിയത്തിയും ഒരു വിദേശ പൗരനുമാണ് ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. പ്രിയപെട്ടവരെ കാണാനാകാതെ വിദേശത്തു ജോലി ചെയ്യുന്ന ഒരു നഴ്സിന്റെ കഥയണ് ഈ സിനിമ പറയുന്നതെന്ന് സംവിധായിക അനു ചന്ദ്ര ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ചിത്രീകരണം വീഡിയോ കോളിലൂടെയായിരുന്നു അനു ചന്ദ്ര ചിത്രീകരണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

എറണാകുളത്തുള്ള ജെനിയാണ് ചിത്രത്തിന് ഡബ്ബ് ചെയ്തത്. വോയ്സ് മെസേജായാണ് ജെനി ഡബ്ബിങ്ങിനു വേണ്ടതെല്ലാം അയച്ചു കൊടുത്തത്. . ആന്റണി ജോസ് പോളാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.