| Friday, 29th May 2015, 11:48 am

നൂറ് വര്‍ഷത്തെ ഇന്ത്യന്‍ സൗന്ദര്യം രണ്ടു മിനിറ്റ് വീഡിയോയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന “സൗന്ദര്യത്തിന്റെ നൂറ് വര്‍ഷങ്ങള്‍(100 Years of Beauty)” എന്ന ഹ്രസ്വ വീഡിയോ പരമ്പര നിങ്ങള്‍ പലരും കണ്ടിട്ടുണ്ടാകും. എന്നാല്‍ അക്കൂട്ടത്തില്‍ ഇന്ത്യയിലുണ്ടായിട്ടുള്ള സൗന്ദര്യമാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ആ വിഷമവും തീരുന്നു.

ഇന്ത്യയിലെ  സ്ത്രീകളുടെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ 100 വര്‍ങ്ങളിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാണിക്കുന്ന വീഡിയോയും പുറത്തിറക്കിയിരിക്കുന്നു. കട്ട് വീഡിയോ ആണ് സൗന്ദര്യത്തിന്റെ നൂറ് വര്‍ഷങ്ങള്‍ പരമ്പര യൂട്യൂബില്‍ പുറത്തിറക്കുന്നത്. ഇന്ത്യയെ കൂടാതെ അമേരിക്ക, മെക്‌സിക്കോ, കൊറിയ, ഫീലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെയും സൗന്ദര്യ സങ്കല്‍പങ്ങളിലുണ്ടായ മാറ്റങ്ങള്‍ കാണിച്ചുകൊണ്ടുള്ള ഹ്രസ്വ വീഡിയോകള്‍ “കട്ട് വീഡിയോ” പുറത്തുവിട്ടിട്ടുണ്ട്.

പരമ്പരയിലെ ഏഴാമത്തെ വീഡിയോ ആയി പുറത്തിറക്കിയ “ഇന്ത്യയുടെ സൗന്ദര്യത്തിന്റെ നൂറുവര്‍ഷങ്ങള്‍ എന്ന വീഡിയോ 1.51 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more