| Friday, 24th March 2017, 10:32 am

മുഖ്യമന്ത്രി കസേരിയിലിരുന്നതിന് പിന്നാലെ യോഗി ആദിത്യനാഥ് സസ്‌പെന്‍ഡ് ചെയ്തത് 100 പോലീസുകാരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പൊലീസ് സേനയില്‍ വലിയ അഴിച്ചുപണി നടത്തിയിരിക്കുകയാണ് യോഗി ആദിത്യനാഥ്.

ആദ്യപടിയെന്നോളം 100 പൊലീസ് ഉദ്യോഗസ്ഥരെയാണ് അദ്ദേഹം സസ്‌പെന്‍ഡ് ചെയ്തത്. ഗാസിയാബാദിലെ പൊലീസുകാരെയാണ് കൂടുതലും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മീററ്റിലേയും നോയിഡയിലേും ലക്‌നൗവിലേയും ഏഴ് ഇന്‍സ്‌പെക്ടര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു.

ഡി.ജി.പി ജാവീദ് അഹ്മമ്മദ് നേരിട്ടാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പൊലീസുകാര്‍ക്ക് കൈമാറിയത്. 100 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതെന്നും ഇതില്‍ മിക്കവരും കോണ്‍സ്റ്റബിള്‍മാരാണെന്നും യു.പി പൊലീസ് പി.ആര്‍.ഒ ആയ രാഹുല്‍ശ്രീവാസ്തവ അറിയിച്ചു.

കഴിഞ്ഞ ദിവസം ഹസ്ത്രത്ഗഞ്ചിലെ പൊലീസ് സ്‌റ്റേഷില്‍ യോഗി ആദിത്യനാഥ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിയമപരിപാലനം എങ്ങനെ നടക്കുന്നു എന്നറിയാനായിരുന്നു യോഗിയുടെ സന്ദര്‍ശനം.


Dont Miss നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 


സ്‌റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും യോഗി പറഞ്ഞു. അതേസമയം യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരം പൊലീസിന്റെ പ്രണയവിരുദ്ധ സേന യുവാക്കളേയും യുവതികളേയും പിന്തുടരുകയാണ്.

കോളേജുകളിലും മാളുകളിലും പാര്‍ക്കുകളിലും ഒന്നിച്ചിരിക്കുന്ന യുവാക്കളേയും യുവതികളേയും ചോദ്യം ചെയ്യുന്നത് പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.

We use cookies to give you the best possible experience. Learn more