പാകിസ്ഥാൻ വിട്ടയച്ച 100 മത്സ്യതൊഴിലാളികൾ ഇന്ത്യയിൽ തിരിച്ചെത്തി
national news
പാകിസ്ഥാൻ വിട്ടയച്ച 100 മത്സ്യതൊഴിലാളികൾ ഇന്ത്യയിൽ തിരിച്ചെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th April 2019, 8:59 am

അ​ഹ​മ്മ​ദാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ വി​ട്ട​യ​ച്ച 100 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് അമൃത്സർ എ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ട്രെ​യി​ൻ മാ​ർ​ഗം വ​ഡോ​ദ​ര​യി​ൽ എ​ത്തി. തടവ് ശിക്ഷ കഴിഞ്ഞ ഇന്ത്യൻ തടവുകാരെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് പാ​ക്‌ നാ​വി​ക സേ​ന ഇ​വ​രെ ത​ട​വി​ലാ​ക്കി​യ​ത്. ത​ങ്ങ​ളെ ഒ​രു ഇ​ടു​ങ്ങി​യ മു​റി​യി​ലാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​തെ​ന്ന് വി​ട്ട​യ​ക്ക​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ളാ​യ ബാ​ബു പ​റ​ഞ്ഞു. ഒന്നര വർഷത്തോളമാണ് പാകിസ്ഥാൻ ഇവരെ ജയിലിൽപാർപ്പിച്ചത്. ഏപ്രിൽ എട്ടിനാണ് പാകിസ്ഥാൻ ഇവർ വിട്ടയക്കുന്നത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ സ​മ​യ​ത്ത് ത​ങ്ങ​ളെ മു​റി​യി​ൽ അ​ന​ങ്ങാ​ൻ സ​മ്മ​തി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അറ്റാരി, വാഗാ അതൃത്തി വഴിയാണ് ഇവരെ ഇന്ത്യയിലേക്ക് എത്തിച്ചത്. ഏപ്രിൽ എട്ടിന് 360 ഇന്ത്യൻ തടവുകാരെ ജയിലിൽ നിന്നും മോചിപ്പിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു.

തങ്ങളിൽ പലരെയും നിസ്സാര കുറ്റത്തിനാണ് തടവിലാക്കിയിരുന്നത് മോചിപ്പിക്കപ്പെട്ട മത്സ്യ തൊഴിലാളികൾ എ.എൻ.ഐ. വാർത്താ ഏജൻസിയോട് പറഞ്ഞു.