ബാച്ചിലര്‍ പാര്‍ട്ടി കണ്ട നൂറ് പേരെ അറസ്റ്റ് ചെയ്തു
Movie Day
ബാച്ചിലര്‍ പാര്‍ട്ടി കണ്ട നൂറ് പേരെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th September 2012, 3:17 pm

കൊച്ചി: ഇന്റര്‍നെറ്റില്‍ ബാച്ചിലര്‍ പാര്‍ട്ടി കണ്ട നൂറ് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യയിലും വിദേശത്തുമുള്ളവരാണ് അറസ്റ്റിലായതെന്നറിയുന്നു.

ഇന്റര്‍നെറ്റില്‍ സിനിമ കണ്ടവര്‍ക്കും വെബ്‌സൈറ്റുകള്‍ക്കുമെതിരെയാണ് കേസെടുത്തിരുന്നത്. സിനിമ കണ്ടവരുടെ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് ഇവരെ കണ്ടെത്തിയതെന്നാണ് പോലീസ് അറിയിച്ചത്.[]

ജൂണിലാണ് അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി റിലീസ് ചെയ്തത്. ആഗസ്റ്റ് 19ന് ചിത്രത്തിന്റെ സി.ഡി പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ സി.ഡി പുറത്തിറങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു. ഇതിനെതിരെ ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയ വ്യക്തി പരാതി നല്‍കുകയായിരുന്നു.

1010 പേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടതായി ആന്റി പൈറസി സെല്‍ കണ്ടെത്തിയിരുന്നു. 1010 പേരുടെ പേര് വിവരവും ഇന്റര്‍നൈറ്റ് ഐഡിയും ആന്റി പൈറസി സെല്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഐ.ടി ആക്ട് കോപ്പി, റൈറ്റ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.