ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വലത് പക്ഷ തീവ്രവാദികള്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇസ്‌ലാമിക് തീവ്രവാദികള്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളേക്കാള്‍ മൂന്ന് മടങ്ങാണ് വലതുപക്ഷ തീവ്രവാദികള്‍ നടത്തിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്‍ഡിപെന്റന്റ് പത്രം പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം മാത്രം അമ്പതിലധികം പേരെ വലത്പക്ഷ തീവ്രവാദികള്‍ കൊലപ്പെടുത്തിയതായാണ് കണക്കുകള്‍. ആന്റി ഡിഫാമേഷന്‍ ലീഗ് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചത്.
കഴിഞ്ഞ ദശകത്തില്‍, അമേരിക്കയിലെ എല്ലാ തീവ്രവാദ കൊലപാതകങ്ങളില്‍ 73.3 ശതമാനവും വലതുപക്ഷ ആഭ്യന്തര തീവ്രവാദികളാണ് ചെയ്തത്. 23.4 ശതമാനം ഇസ്‌ലാമിക തീവ്രവാദവുമായി ബന്ധമുള്ളവരായിരുന്നു.
Also Read ഇസ്രാഈലുമായുള്ള ചരക്ക്-സേവന ബന്ധം അവസാനിപ്പിച്ച് ഐറിഷ് ഭരണകൂടം; സ്വാഗതം ചെയ്ത് ഫലസ്തീന്‍
2018 ല്‍ വലതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 50 പേരാണ് കൊല്ലപ്പെട്ടത്. തൊട്ട് മുന്‍വര്‍ഷത്തെക്കാള്‍ 35 ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയില്‍ ഏതാണ്ട് നാലില്‍ മൂന്ന് തീവ്രവാദ കൊലപാതകങ്ങള്‍ വലതുപക്ഷ ആഭ്യന്തര ഭീകരതയുമായി ബന്ധപ്പെട്ടതാണ്. ഇസ്‌ലാമിസ്റ്റ് തീവ്രവാദികള്‍ നടത്തിയ ഭീകരക്രമണങ്ങളേക്കാള്‍ മൂന്നുമടങ്ങ് കൂടുതലാണിത്.
വലത് ഭീകരതയുടെ വളര്‍ച്ചയെ കുറിച്ചും അത് നടത്തുന്ന വെല്ലുവിളികളെ കുറിച്ചും ഭരണാധികാരികള്‍ ബോധവാന്‍മാരാകേണ്ട സമയമാണിത് എന്ന് എ.ഡി.എ ചീഫ് എക്‌സിക്യൂട്ടീവ് ജൊനാഥന്‍ ഗ്രീന്‍ബ്ലാറ്റ് പറഞ്ഞു.
രാജ്യത്ത് നടന്നിട്ടുള്ള കൊലപാതകങ്ങളില്‍ എല്ലാം തന്നെ വലതുപക്ഷത്തിന്റെ പ്രധാന അജണ്ടകളായ വര്‍ണവിവേചനം, ഇസ്‌ലാമോഫോബിയ, സെമറ്റിക് മതങ്ങളോടുള്ള വിരോധം സ്ത്രീ വിരോധം എന്നിവ കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
എ.ഡി.എല്‍ കണക്ക് അമേരിക്കയില്‍ 1995 ല്‍ ആണ് വലതുപക്ഷ തീവ്രവാദ കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് 168 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
1970 മുതലുള്ള കണക്കുപ്രകാരം 2018 ല്‍ ഉണ്ടായിട്ടുള്ള ഭീകരക്രമണം അമേരിക്കയില്‍ ആഭ്യന്തര ഭീകരതയില്‍ നാലാം സ്ഥാനത്താണ് നില്‍ക്കുന്നത്.
DoolNews video