| Thursday, 16th January 2020, 9:10 am

വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമായി സായി സെന്ററുകള്‍; പത്ത് വര്‍ഷത്തില്‍ ഉയര്‍ന്നത് 45 ലൈംഗീകാതിക്രമ പരാതികള്‍; 29 കേസുകള്‍ പരിശീലകര്‍ക്കെതിരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ട്രെയിനിങ്ങ് സെന്ററുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതപൂര്‍ണമാകുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സായിയില്‍ നിന്ന് 45 ലൈംഗീകാതിക്രമ പരാതികള്‍ ലഭിച്ചെന്ന് വിവരാവകാശ നിയമ പ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 29 എണ്ണം പരിശീലകര്‍ക്കെതിരെയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 24 കേന്ദ്രങ്ങളില്‍ നിന്നാണ് 45 പരാതികള്‍ ഉയര്‍ന്നത്. ഇതില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയാണ് നടന്നിട്ടുള്ളത്.

റിപ്പോര്‍ട്ട് ചെയ്യാത്ത ലൈംഗീകാതിക്രമണ പരാതികള്‍ ഇനിയും ഉണ്ടായിരിക്കാം എന്നാണ് സ്ത്രീ ശാക്തീകരണത്തിനായി നിയോഗിച്ച പാര്‍ലമെന്റ് കമ്മിറ്റി വിലയിരുത്തിയത്. തങ്ങളുടെ കരിയറിന് തിരിച്ചടിയാകുമോ എന്ന ഭയത്താല്‍ ലെംഗീകാതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ വിദ്യാര്‍ത്ഥികള്‍ പിന്‍വലിക്കുന്ന രീതി സായിയില്‍ ഉണ്ടെന്ന് മുന്‍ ഡയറക്ടര്‍ കൂടിയായ ജിജി തോംസണ്‍ പറഞ്ഞു. ശാരീരിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളും സായിയില്‍ നിന്ന് ഉയരാറുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരാതിക്കാര്‍ക്ക് നീതി ലഭിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്‌പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആരോപണം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നുണ്ട്. പല കേസുകളിലും കുറ്റാരോപിതരെ സ്ഥലം മാറ്റി കേസ് നീട്ടി കൊണ്ടു പോകുന്ന നടപടിയാണ് സായ് സ്വീകരിച്ചു വരുന്നതെന്ന് പരാതിക്കാര്‍ ആരോപിച്ചു.

2018ല്‍ തിരുവനന്തപുരത്തെ സായ് സെന്ററിലെ ഒരു വിദ്യാര്‍ത്ഥി പരിശീലകനെതിരെ ലൈംഗീകാതിക്രമ പരാതി നല്‍കിയതിനെ തുടര്‍ന്ന്് പരിശീലകനെ ഔറഗംബാദിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. ഗാന്ധിനഗര്‍ സെന്ററിലെ വിദ്യാര്‍ത്ഥിയുടെ പിതാവ് പരിശീലകനെതിരെ പരാതി ഉയര്‍ത്തിയപ്പോഴും കുറ്റാരോപിതനെ മറ്റൊരു സെന്ററിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് സ്ഥാപനത്തിന്റെ മുഖം രക്ഷിക്കാനാണ് സായ് ശ്രമിച്ചത്.

We use cookies to give you the best possible experience. Learn more