മുടിയിഴകള്‍ക്ക് നാശം തുടങ്ങുമ്പോള്‍ തന്നെ ആദ്യം ബ്യൂട്ടിപാര്‍ലറിലേയ്ക്കാണ് നാമെല്ലാവരും പോകുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്.
നിങ്ങളുടെ മുടിയുടെ ആരോഗ്യം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്വഭാവികമായും ചില ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നിങ്ങളുടെ മുടിവളരാന്‍ സഹായിക്കുന്ന കെരാറ്റിന്‍ ലെവലില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് ന്യൂയോര്‍ക്ക് മൗണ്ട് സിനൈ ഹോസ്പിറ്റലിലെ കോസ്മെറ്റിക്ക് ആന്റ് ക്ലിനിക്കല്‍ ഡയറക്റ്ററായ ഡോ.ജോഷ്വ സെയിച്ച്നര്‍ പറയുന്നു.
എന്തൊക്കെയാണ് മുടിയിഴകള്‍ ശക്തിപ്പെടുത്തുന്നതിനായുളള വഴികള്‍ എന്നു നോക്കാം
1. വാള്‍നട്ട്
നട്ട്സ് കഴിക്കുന്നതിലൂടെ ഒമേഗ 3 ഫാക്ടി ആസിഡ് ശരീരത്തിലുണ്ടാകുന്നു. ഇതിനെ ന്യൂട്രീഷന്‍ ആന്റ് ഡയക്ടറ്റിസ് ഇതിനെ അല്‍ഫ ലിനോലിനിക് ആസിഡ് എന്നാണ് വിളിക്കുന്നത്. ഈ ആസിഡ് തലയോട്ടിയിലുള്ള ഈര്‍പ്പത്തെ നിലനിര്‍ത്തുന്നുവെന്ന് ഹെല്‍ത്ത് റിപ്പോര്‍ട്ട്സ് പറയുന്നു.
2. ഓയിസ്റ്രസ്
ആന്റിയോക്സിഡന്റും സിങ്കും ഓയിസ്റ്രസില്‍ അടങ്ങിയതിനാല്‍ മുടിയുടെ പൂര്‍ണ്ണത വീണ്ടെടുക്കുകയും മുടിയിഴകള്‍ തിളങ്ങുകയും ചെയ്യാന്‍ ഇവ സഹായിക്കുന്നു.
ALSO READ: ഭക്ഷണം പൊതിയാനായി അലൂമിനിയം ഫോയില്‍ നിങ്ങള്‍ ശരിയായാണോ ഉപയോഗിക്കുന്നത്?
3. സ്ട്രോബറി
നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്നു. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു.വിറ്റാമിന്‍ ഇ അടങ്ങിയ മറ്റൊരു പഴമാണ് പേരക്ക. ഇതും മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു
4. സാല്‍മന്‍
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഓരോ ആഴ്ച്ചയിലും സാല്‍മണ്‍ പോലെയുള്ള എണ്ണ മയമുള്ള മത്സ്യങ്ങള്‍ കഴിക്കാന്‍ പറയുന്നുണ്ട്. ഒമേഗ 3 ഫാക്ടി ആസിഡ് അടങ്ങിയതിനാല്‍ തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തി ഹൃദ്രോഗം രക്തസമ്മര്‍ദ്ദം എന്നിവയില്‍ നിന്നും മോചിപ്പിക്കുന്നു.
5. വേ പ്രോട്ടീനുകള്‍
ഇത് മുടികൊഴിച്ചില്‍ തടയുകയും മുടി തഴച്ചു വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.
ALSO READ: പ്രസവശേഷമുള്ള മുടികൊഴിച്ചില്‍ തടയാന്‍ അഞ്ചുവഴികള്‍
6. പയര്‍വര്‍ഗ്ഗങ്ങള്‍
ഇത് മുടിയിഴകള്‍ തഴച്ചു വളരുന്നതിനും മുടിയ്ക്ക് കൂടുതല്‍ ശക്തി നല്‍കുന്നതിനും പയറുവര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു. വെളള കടല, മുതിര, തുവര പരിപ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക ഇത് മുടിയിഴകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.
7. തവിട് ചേര്‍ത്തുള്ള ഭക്ഷണ വര്‍ഗ്ഗങ്ങള്‍
തവിട് ചേര്‍ത്തുള്ള ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ ബി 6, ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. ഇതും മുടിയിഴകളുടെ വളര്‍ച്ച കൂട്ടുന്നു.
8. മുട്ട
മുടി വളരാന്‍ സഹായിക്കുന്ന കെരാട്ടിന്‍ പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കാന്‍ ആഴ്ചയിലൊരിക്കല്‍ എഗ്ഗ് പാക്ക് മുടിയില്‍ പ്രയോഗിക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കുന്നു.
9. ബദാം
മുടിയിഴകള്‍ക്ക് ഭംഗി നല്‍കുന്നതിനും മുടികൊഴിച്ചിലിനും ഉത്തമമായ ഒന്നാണ് ബദാം. ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മുടിയുടെ ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നുവെന്ന് മയോ ക്ലിനിക്ക് വിദഗ്ധര്‍ പറയുന്നു.
10. ബീഫ്
മുടിയിഴകളുടെ ബലം വര്‍ധിപ്പിക്കുന്ന ഭക്ഷണമാണ് റെഡ് മീറ്റ്. ഇവ കഴിക്കുന്നത് ഐയണ്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നു. ശരീരത്തിലെ അയണ്‍ സാന്നിദ്ധ്യം മുടികൊഴിയുന്നത് തടയുന്നു.