| Saturday, 21st February 2015, 8:32 pm

നമ്മളെല്ലാവരും ക്ലാസ്‌റൂമില്‍ ചെയ്തിട്ടുള്ള 10 കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞുപോയ ആ സുവര്‍ണ കാലത്തെക്കുറിച്ച്, സ്‌കൂള്‍ ജീവിതത്തെക്കുറിച്ച് ചിലപ്പോഴെങ്കിലും ഓര്‍ക്കാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും നമ്മള്‍ ചിലവഴിച്ചിരിക്കുന്നതത് സ്‌കൂളുകളിലും കോളേജുമാളിലുമായിട്ടാണല്ലോ…

ഇതാ സ്‌കൂളില്‍ നമ്മള്‍ എല്ലാവരും ചെയ്തിട്ടുള്ള 15 കാര്യങ്ങള്‍

1.നമസ്‌കാാാാരം ടീ….ച്ചര്‍ (Good moooooooorning teeeeeeeeeeeeacher)

ഈ രീതികളിലായിരിക്കും എല്ലാവരും തന്നെ അധ്യാപകരെ അഭിവാദനം ചെയ്തിട്ടുണ്ടാവുക. എന്തിനാണ് ഈ ഈണത്തില്‍ അധ്യാപകരെ അഭിവാദനം ചെയ്തത് എന്ന് ചോദിച്ചാല്‍ ആര്‍ക്കും അതിന് ഉത്തരമുണ്ടാവണമെന്നില്ല. ക്ലാസിലെ മുഴുവന്‍ കുട്ടികളും ഒരേ ഈണത്തിലാണ് അത് ചൊല്ലിയിരുന്നത്, അതും ഒരു ഭംഗിയായിരുന്നു.

2. കുറിപ്പുകള്‍ കൈമാറുക

ക്ലാസ് മുറികളില്‍ അധ്യാപകര്‍ ക്ലാസെടുക്കുമ്പോള്‍ കുറിപ്പുകള്‍ കൈമാറാത്ത കുട്ടികള്‍ വളരെ ചുരുക്കമായിരിക്കും. ആ പിരീഡിന് ശേഷമുള്ള പദ്ധതികള്‍, പ്രണയം, ചില്ലറ ഗോസിപ്പുകള്‍, തമാശങ്ങള്‍ തുടങ്ങിയവയാകും ഈ കൊച്ചു കുറിപ്പുകളില്‍ ഉണ്ടാവുക.

ഇങ്ങനെ കുറിപ്പ് കൈമാറുന്നതിനിടയില്‍ പലരേയും ടീച്ചേര്‍സ് കൈയോടെ പൊക്കിയിട്ടും ഉണ്ടാവും.

3.അധ്യാപകരെക്കുറിച്ച് തമാശ പറയുക

അധ്യാപകര്‍ ക്ലാസെടുക്കുമ്പോള്‍ അവരെക്കുറിച്ച് തമാശ പറയുക എന്നുള്ളത് മിക്കവാറും എല്ലാവരും ചെയ്തിട്ടുള്ള കാര്യമായിരിക്കും. ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികളാണ് ഇതില്‍ മുമ്പില്‍ നില്‍ക്കുന്നത്.

അധ്യാപകരുടെ ഇരട്ടപ്പേരുകള്‍ പറയുക, അവരെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിവും തമാശ പറയുക എന്നിവയെല്ലാം നിങ്ങളും ചെയ്തിട്ടുണ്ടാവില്ലേ…

4. ടെസ്‌കില്‍ എഴുതുക

ടെസ്‌കില്‍ ഒരു തവണയെങ്കിലും എന്തെങ്കിലുമെക്കെ എഴുതാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല. മിക്കവാറും നമ്മുടെയും അടുത്ത കൂട്ടുകാരുടെയും പേരാവും ഇങ്ങനെ എഴുതുക. പേന, പെന്‍സില്‍, കോംമ്പസ് തുടങ്ങിയവ ഉപയോഗിച്ചിട്ടാവും ഈ കലാപരിപാടി.

5. കൂട്ടുകാര്‍ക്ക് നേരെ കടലാസ് ചുരുട്ടി എറിയുക

നന്നായി ചുരുട്ടിയ ഒരു പേപ്പര്‍ ബോള്‍ ഉപയോഗിച്ച് തമ്മള്‍ നമ്മുടെ കൂട്ടുകാരുടെ നേര്‍ക്ക് എറിഞ്ഞതും അവര്‍ അതുമായി നമ്മുടെ പിന്നാലെ ഓടിയതുമെല്ലാം വളരെ രസകരമായ ഓര്‍മയാണല്ലേ, ഇങ്ങനെ എറിയുന്ന പേപ്പര്‍ ബോളുകള്‍ ഒന്നോ രണ്ടോ തവണയെങ്കിലും അധ്യാപകന്റെ ദേഹത്താവും വീണിട്ടുണ്ടാവുക. അതും നല്ല ഓര്‍മ തന്നെ….

6.കണക്ക് പിരീഡിലെ ചിത്രം വര

മിക്കാവാറും ഏറെപ്പേര്‍ക്കും പേടിയും ബോറടിയുമുള്ള ഒരു ക്ലാസിയിരിക്കുമല്ലോ കണക്ക്. അധ്യാപകര്‍ പറയുന്നത് ശ്രദ്ധാപര്‍വം കേല്‍ക്കുന്നുണ്ടെന്നും അത് എഴുതിയെടുക്കുകയാണെന്നുമുള്ള ഭാവത്തോടെയാവും മിക്കാവാറും പേര്‍ ചിത്ര രചന നടത്തുക.

നിങ്ങളുടെ പഴയ കണക്ക് നോട്ട് തുറന്നാല്‍ കാണാം എന്തൊക്കെ ചിത്രങ്ങളാണ് വരച്ചുവെച്ചിരിക്കുന്നതെന്ന്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലായിരിക്കും ഇങ്ങനെ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടാവുക. കോംപ്ലക്‌സുകളും ഡെറിവേഷനും ഇന്റഗ്രല്‍സും തലയില്‍ക്കേറാതാകുമ്പോള്‍ ചിത്രം വര തന്നെ ശരണം അല്ലേ…

7.ക്ലാസിലെ ഉറക്കം

ക്ലാസിലെ ഉറക്കം ഒരു സുഖമുള്ള ഓര്‍മയാണല്ലേ… അധ്യാപകര്‍ ഗൗരവമായി ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോള്‍ ബാക്ക് ബെഞ്ചിലുള്ള സുഖമായ ഉറക്കം. മിക്കാവാറും ഇല്ലാവര്‍ക്കും ചെറിയ ക്ലാസുകളിലാവും ഈ അനുഭവം ഉണ്ടാവുക. വലിയ ക്ലാസിലെ ഉറക്കിന്റെ അനുഭവവും ചിലര്‍ക്ക് പറയാനുണ്ടാകും.

8.ബാക്ക് ബെഞ്ച്

എല്ലാവര്‍ക്കും വളരെ സന്തോഷം നല്‍കുന്നവയായിരിക്കും ബാക്ക് ബെഞ്ചിലെ ഓര്‍മകള്‍. ചിലപ്പോഴൊക്കെ ചെറിയ കണ്ണീരിന്റെ നനവോടെയുള്ള ഒരു ഓര്‍മ്മ.

ലാസ്റ്റ് ബെഞ്ചിലെ സ്വകാര്യ സംഭാഷണങ്ങളും, അധ്യാപകര്‍ ക്ലാസെടുക്കുമ്പോഴുള്ള അസൈന്‍മെന്റ് എഴുത്തും, ചില്ലറ ഗോസിപ്പുകളും എല്ലാം സുഖമുള്ള ഓര്‍മകള്‍ തന്നെ

9.ബോര്‍ഡെഴുത്ത്

ക്ലാസില്‍ നമ്മള്‍ കുറച്ച് പേര്‍ മാത്രമുള്ളപ്പോള്‍ എല്ലാവരും ഏര്‍പ്പെടുന്ന വിനോദമാണ് ബോര്‍ഡെഴുത്ത്. ടീച്ചര്‍ ഉപേക്ഷിച്ച് പോയ ചോക്കിന്റെ കഷ്ണം എടുത്ത് നമുക്ക് ഇഷ്ടമുള്ളതെല്ലാം നമ്മള്‍ ബോര്‍ഡില്‍ കുറിക്കും.

ചിലപ്പോള്‍ ടെസ്റ്റര്‍കൊണ്ടാവും കളി, എന്തെങ്കിലും ചിത്രങ്ങളോ നമുക്ക് ഇഷ്ടമുള്ളവരുടെ പേരുകളോ നമ്മള്‍ ബോര്‍ഡില്‍ വരയ്ക്കും. ചിലപ്പോഴൊക്കെ ചില കൊച്ചു കൊച്ചു രഹസ്യങ്ങള്‍ വെളിപ്പെടുന്ന സ്ഥലമായും ഈ ബ്ലാക്ക് ബോര്‍ഡുകള്‍ മാറാറുണ്ട്.

10. ഫ്രീ പിരീഡിന് വേണ്ടിയുള്ള കാത്തിരിപ്പ്

ചെറിയ ക്ലാസുമുതല്‍ ഏറ്റവും വലിയ ക്ലാസുവരെ നമ്മള്‍ ആദ്യം ചെന്നാല്‍ അന്വേഷിക്കുന്നത് ഏതൊക്കെ അധ്യാപകര്‍ അവധിയിലാണ് എന്നായിരിക്കും. ഹോംവര്‍ക്ക് ചെയ്യാന്‍ തന്നിരുന്നുണ്ടെങ്കില്‍ ആ അധ്യാപകന്‍ വന്നോ ഇല്ലയോ എന്ന് ഉറപ്പുവരുത്തും. ആരെങ്കിലും ഇല്ലെന്ന് അറിഞ്ഞാല്‍ പിന്നീടുള്ള കാത്തിരിപ്പ് ആ പിരീഡിന് വേണ്ടിയായിരിക്കും. അല്ലേ….

We use cookies to give you the best possible experience. Learn more