പലചരക്കു വാങ്ങാന്‍ വലിയ സമയമൊന്നും വേണ്ട, പക്ഷേ അതും പോക്കറ്റ് കാലിയാക്കും. കാരണം പലപ്പോഴും നമ്മള്‍ മുന്‍നിശ്ചയിച്ചതിലും അധികം സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടാവും. പലതും ഒരു ഉപയോഗവുമില്ലാത്തത്. ഇതെങ്ങനെ തടയാം? അതിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനു മുമ്പ് ഒരു ലിസ്റ്റുണ്ടാക്കണം. എന്തൊക്കെ വാങ്ങണം, എന്താണ് ആവശ്യമുള്ളത് എന്നാലോചിച്ചായിരിക്കണം ലിസ്റ്റ് തയ്യാറാക്കേണ്ടത്. ആ ലിസ്റ്റിലുള്ള സാധനങ്ങള്‍ മാത്രം വാങ്ങുക.
എല്ലാ സാധനങ്ങളും ഒരേ കടയില്‍ നിന്നും വാങ്ങാതിരിക്കുക. ഇത് സമയം കളയുന്ന പരിപാടിയാണ്. പക്ഷേ ഏതെങ്കിലും ഒരു കടയില്‍ നിന്നും നിങ്ങളുടെ ബാഗ് നിറയ്ക്കുന്നതിനു പകരം കുറേക്കൂടി ഗുണകരമായിരിക്കും ഇത്. മാര്‍ക്കറ്റിലെ മത്സരം കാരണം പല കടയുടമകളും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിലയിലും മറ്റും പല ഓഫറുകളും നല്‍കും. ഷോപ്പിങ്ങിനുമുമ്പു തന്നെ ഇക്കാര്യം അന്വേഷിച്ചു മനസിലാക്കുക.
എല്ലാ ഗ്രോസറി ശൃംഖലയ്ക്കും ഓണ്‍ലൈന്‍ ആപ്പുകളും വെബ്‌സൈറ്റുമുണ്ട്. ഓഫറുകള്‍, കൂപ്പണ്‍, ഡിസ്‌കൗണ്ട് എന്നിവയെക്കുറിച്ച് മനസിലാക്കാന്‍ ഇവ സഹായിക്കും.
ഫ്രഷ് മീറ്റിനേക്കാള്‍ വില കൂടുതലായിരിക്കും മുന്‍കൂര്‍ പാക്ക് ചെയ്തവയ്ക്ക്. അതിനാല്‍ ഇത്തരം ഭക്ഷ്യോല്പന്നങ്ങള്‍ വാങ്ങാതിരിക്കുക.
പൈസ നല്‍കുന്നതിനു പകരം കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുക. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് ഗ്രോസറി ശൃംഖലകളുമായി ലിങ്കുണ്ടാവും. ഇത്തരം ഷോപ്പിങ് നിങ്ങള്‍ക്ക് കൂടുതല്‍ പോയിന്റ് നേടിത്തരാന്‍ സഹായിക്കും. ചിലപ്പോള്‍ കാഷ്ബാക്ക് ഓഫറുമുണ്ടാവും.
വാങ്ങുന്നതിനു മുമ്പ് സാധനങ്ങളുടെ വിലയും അളവും ഗുണവും താരതമ്യം ചെയ്യുക. ഒറ്റനോട്ടത്തില്‍ വില കുറവ് എന്നു തോന്നുന്ന സാധനങ്ങള്‍ വാങ്ങിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ചിലപ്പോള്‍ അത് അളവും അതിനനുസരിച്ച് കുറവായിരിക്കും. ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ ഈ ചെക്കിങ് വഴി സാധിക്കും.
വിശന്നിരിക്കുമ്പോള്‍ ഷോപ്പിങ്ങിന് പോകരുത്. വിശന്നിരിക്കുമ്പോള്‍ ഒരുപാട് ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള സാധ്യത കൂടുതലാണ്. വിശപ്പുമാറിയാല്‍ ഇതൊക്കെ എന്തിന് വാങ്ങിയെന്ന് തോന്നും.
സാധനങ്ങള്‍ ഒരുമിച്ച് വാങ്ങുന്നതാണ് നല്ലത്. പ്രത്യേകിച്ച് നിത്യവും ആവശ്യമുള്ള, പെട്ടെന്നു കേടുവരാത്ത സാധനങ്ങള്‍.
ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം