മുംബൈ: ഡോ. അംബേദ്കര്‍ ദിനമായ വെള്ളിയാഴ്ച 10 രൂപക്ക് ഊണ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മുലുന്ദിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡിയുടെ ഔദ്യോഗിക മിനിമം പരിപാടിയില്‍ ഉള്ളതാണ് ഈ പദ്ധതി. അടുത്ത മാസങ്ങളില്‍ തന്നെ സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും പദ്ധതി ആരംഭിക്കാനാണ് മുന്നണിയുടെ തീരുമാനം.
മുലുന്ദിലെ ദരിദ്രരായ മനുഷ്യരുടെ ആവശ്യപ്രകാരമാണ് നാളെ പൈലറ്റ് പദ്ധതിയായി ഉദ്ഘാടനം ചെയ്യുന്നത്. വിശക്കുന്ന മനുഷ്യരുടെ അടുത്തേക്ക് 10 രൂപക്ക്ഊണ് നല്‍കുന്ന ഒരു വാഹനമെത്തുമെന്ന് ശിവസേന നേതാവ് ജഗദീഷ് എസ്.ഷെട്ടി പറഞ്ഞു.
മുംബൈ മേയര്‍ കിഷോര്‍ പട്‌നേക്കറാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ ആരംഭിച്ചിരുന്ന ഇന്ദിരാ കാന്റീന്‍ പദ്ധതി ബി.ജെ.പി സര്‍ക്കാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.