ന്യൂദല്‍ഹി: രാജ്യത്ത് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനിടെ 110 പേര്‍ മരണപ്പെട്ടുവെന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര മന്ത്രി രാംദാസ് അത്‌വാലെ. 2015നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോക് സഭയിലെ ചോദ്യോത്തരവേദിയില്‍ എഴുതി തയ്യാറാക്കിയ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ്. 21 പേരാണ് യു.പിയില്‍ മാത്രം മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ 17ഉം ഗുജറാത്തില്‍ 16ഉം തമിഴ്‌നാട്ടില്‍ 15 പേരും മരണപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മരണപ്പെട്ടവരില്‍ 44 പേരുടെ കുടുംബത്തിന് മുഴുവന്‍ തുകയും നഷ്ടപരിഹാരമായി നല്‍കിയെന്നും 21 പേര്‍ക്ക് പകുതി തുക നല്‍കിയെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
രാജ്യത്ത് 62,904 തോട്ടിപ്പണി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വച്ഛ് ഭാരതി പദ്ധതിയുടെ ഭാഗമായി കൈകൊണ്ട് വൃത്തിയാക്കേണ്ട ആവശ്യമില്ലാത്ത ടോയിലറ്റ് സൗകര്യം ഉണ്ടാക്കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി ഇതുവരെ പൂര്‍ണമായും നടപ്പിലായില്ല. ഇതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.