രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളില്‍ ഏറ്റവും സൗന്ദര്യവും ഫാഷനും ഉള്ള എത്ര പേര്‍ കാണും? രാഷ്ട്രീയക്കാര്‍ എന്നു പറയുമ്പോള്‍ വെളുത്ത നിറത്തിലുള്ള കോട്ടണ്‍ സാരി മാത്രം ധരിച്ച് നടക്കുന്നതല്ല എന്ന് തെളിയിച്ചു തന്ന നിരവധി വനിതകള്‍ നമുക്ക് മുന്നില്‍ തന്നെയുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം തന്നെ ഫാഷനും വസ്ത്രധാരണത്തിനും പ്രാധാന്യം നല്‍കുന്ന ചില നേതാക്കളെയാണ് ഇവിടെ പരിചയപ്പെടുന്നത്.
ലോകത്തെ സൗന്ദര്യമുള്ള മികച്ച പത്ത് രാഷ്ട്രീയ വനിതളെ കുറിച്ചാണ് താഴെ പറയുന്നത്. സൗന്ദര്യവും ഫാഷനും പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെ ഒരു ജനതയെ നയിക്കുന്ന നേതാക്കള്‍ ആരൊക്കെയെന്ന് നോക്കാം.
1. ഹിന റബ്ബാനി ഖര്‍
[]പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും യുവനേതാവുമായ ഹിനാ റബ്ബാനിയാണ് ഏറ്റവും സൗന്ദര്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ഇന്ത്യ ടുഡെ നടത്തിയ സര്‍വേയാണ് ഹിനാ റബ്ബാനിയെ ഗ്ലാമറാസായ വനിതയായി തിരഞ്ഞെടുത്തത്.
പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി അംഗമാണ് ഹിന റബ്ബാനി. വസ്ത്രധാരണത്തില്‍ ഏറെ ഫാഷന്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഹിന. ഹിന റബ്ബാനിയുടെ ഹാന്റ് ബാഗും വസ്ത്രങ്ങളുമാണ് പലപ്പോഴും മാധ്യമങ്ങള്‍ ഫോക്കസ് ചെയ്യാറ്. നീല വസ്ത്രം ധരിച്ച് ദല്‍ഹിയില്‍ എത്തി ഹിന റബ്ബാനി ഇന്ത്യന്‍ യുവത്വത്തിന്റെ തന്നെ മനം കവര്‍ന്നിരുന്നു.
2. രതിക സിറ്റ്‌സബെയ്‌സന്‍
ടൊറൊണ്ടോ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ രതിക ആദ്യത്തെ തമിഴ് പാര്‍ലമെന്റ് അംഗം കൂടിയാണ്. പുരുഷാധിപത്യമുള്ള ടൊറോണ്ടോ മേഖലയില്‍ നിന്നുള്ള ആദ്യ വനിതാ മെമ്പറായ രതികയാണ് ഗ്ലാമറസ് വനിതാ അംഗങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഫോട്ടോഷോപ്പ് സാങ്കേതിക വിദ്യയിലൂടെ മാറിടം കാണിക്കുന്ന രീതിയുള്ള രതികയുടെ ചിത്രം വന്‍ വിവാദത്തിന് ഇടംവെച്ചിരുന്നു.
3. യുലിയ ടിമോഷെന്‍കോ
മുന്‍ യുക്രൈന്‍ പ്രധാനമന്ത്രിയായിരുന്ന യുലിയ വ്യത്യസ്തമായ മുടികെട്ടലിലൂടെയാണ് പ്രശസ്തയാകുന്നത്. ഫാഷനബിളായുള്ള ഏതുവേഷവും ധരിക്കുന്ന യുലിയയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്
4. സാറാ പാലിന്‍
സൗന്ദര്യമുള്ള രാഷ്ട്രീയ നേതാക്കളില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുന്നത് യു.എസ് വൈസ് പ്രസിഡന്റ് മുന്‍ സ്ഥാനാത്ഥിയായിരുന്ന സാറാ പാലിന്‍ ആണ്. കമന്റേറ്ററും എഴുത്തുകാരിയും കൂടിയായ സാറ അലാസ്‌കയിലെ 9 ാമത്ത ഗവര്‍ണര്‍ കൂടിയായിരുന്നു.
സാറായുടെ വസ്ത്രധാരണരീതി യു എസ് പ്രസിഡന്റ്ഷ്യല്‍ കാമ്പയിനില്‍ വിവാദത്തിന് ഇടയായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. ടൈറ്റ് സ്‌കേര്‍ട്ടും ബോക്‌സി ജാക്കറ്റും ധരിക്കുന്ന സാറാ തന്റെ വ്യക്തിത്വം ഒന്നിനും വേണ്ടി അടിയറ വെയ്ക്കാന്‍ തയ്യാറല്ലായിരുന്നു.
5. സോണിയാ ഗാന്ധി
ഇറ്റലിയില്‍ ജനിച്ച ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്. കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ സോണിയയാണ് ആകര്‍ഷണമായ സൗന്ദര്യമുള്ള അഞ്ചാമത്തെ വനിതാ നേതാവ്. തന്റെ വസ്ത്രധാരണ രീതില്‍ ഒരു മാറ്റവും വരുത്താതെ രാഷ്ട്രീയത്തോട് കൂറ് പുലര്‍ത്തുകയും ഇന്ത്യന്‍ സമൂഹത്തിന് ഉള്‍ക്കൊള്ളുമാറുള്ള വേഷവിധാനമാണ് സോണിയയുടെ പ്രത്യേകത. കോട്ടന്‍ സാരിയില്‍ ഒരു സാധാരണ വനിതയാണെന്ന് തോന്നാത്ത വ്യക്തിത്വമാണ് സോണിയയുടേത്.
അടുത്ത പേജില്‍ തുടരുന്നു
6. റുബി ദല്ല
[]ആകര്‍ഷണീയത തോന്നിക്കുന്ന വനിത നേതാക്കളുടെ പട്ടികയില്‍ അടുത്തതായി എത്തിയത് ഇന്ത്യന്‍ വംശജയും കാനേഡിയന്‍ രാഷ്ട്രീയ പ്രവര്‍ത്തകയുമായ റുബി ദല്ലയാണ്. കാനഡയിലെ സുന്ദരിയായ 50 രാഷ്ട്രീയനേതാക്കളുടെ പട്ടികയിലും റൂബി ഇടംപിടിച്ചിട്ടുണ്ട്. ബോളിവുഡിലെ ഒരു സിനിമയിലെ ചെറിയൊരു രംഗത്തും റുബി വേഷമിട്ടിട്ടുണ്ട്. കാനേഡിയന്‍ ഹൗസ് ഓഫ് കോമണ്‍സില്‍ വരുന്ന ആദ്യ വനികകളില്‍ ഒരാള്‍ കൂടിയാണ് റുബി
7. പ്രിയങ്ക ഗാന്ധി വദേര
ഇന്ദിരാന്ധിയുടേയും ഫിറോസ് ഗാന്ധിയുടേയും ചെറുമകളും രാജീവ് ഗാന്ധിയുടെ മകളുമായ പ്രിയങ്ക വദേരയാണ് സുന്ദരികളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഇടം പിടിച്ചത്. ചിപ്പ് കോട്ടണ്‍ സാരിയുടുത്ത് വേദിയില്‍ പ്രത്യക്ഷപ്പെടുന്ന പ്രിയങ്ക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗന്ദര്യമുള്ള മറ്റൊരു വനിതയാണ്. സാരി എന്ന വേഷത്തിന് പുറമെ പാന്റ്ും ഷര്‍ട്ടും ധരിച്ച് പാര്‍ലമെന്റില്‍ എത്തിയ വനിത കൂടിയാണ് പ്രിയങ്ക.
8. കശ്മല താരിഖ്
പാക്കിസ്ഥാന്‍ നിയമനിര്‍മാതാവായ കശ്മല പാക്കിസ്ഥാന്‍ മുസ്‌ലീം ലീഗ് മെമ്പര്‍ കൂടിയാണ്. വസ്ത്രധാരണത്തില്‍ ഏറെ വ്യത്യസ്ത കാത്തുസൂക്ഷിക്കുന്ന കശ്മല അല്പം വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാദങ്ങള്‍ എന്തൊക്കെ ഉണ്ടായാലും തന്റെ വസ്ത്രധാരണരീതിയില്‍ മാറ്റം വരുത്താന്‍ ഇവര്‍ തയ്യാറായിരുന്നില്ല. നിര്‍ദോഷകമായ തന്റെ നയത്തെ മുറുകെ പിടിക്കുന്ന വ്യക്തിത്വമാണ് ഇവരുടേത്.
9. ഹിലരി ക്ലിന്റന്‍
യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റനാണ് സുന്ദരിയായ മറ്റൊരു രാഷ്ട്രീയ നേതാവ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ വനിത കൂടിയായിരുന്നു ഹിലരി. എണ്ണിയാലൊടുക്കാത്ത വസ്ത്രശേഖരമുള്ള വനിത കൂടിയാണ് ഹിലരി. ഊര്‍ജ്ജസ്വലതോടെയും കര്‍മ്മനിരതയോടെയുമുള്ള പ്രവര്‍ത്തനം തന്നെയാണ് ഹിലരിയുടെ പ്രത്യേകത.
10. ബൃന്ദ കാരാട്ട്
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാവായ ബൃന്ദ കാരാട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോയില്‍ എത്തുന്ന ആദ്യ വനിതാ അംഗം കൂടിയാണ്. 2005 ഏപ്രില്‍ 11 ന് വെസ്റ്റ് ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഷ്രീയപ്രവര്‍ത്തകയാണ് ബൃന്ദ. ലളിതമായ വസ്ത്രധാരണരീതിയാണ് ഇവരുടേത്. കോട്ടന്‍ സാരിയ്‌ക്കൊപ്പം ധരിക്കുന്ന ചുവന്ന നിറത്തിലുള്ള വലിയ പൊട്ടും ബൃന്ദ കാരാട്ടിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തതയാക്കുന്നു.
10. റാണിയ
ജോര്‍ദാന്‍ രാജകുടുംബാംഗമായ റാണിയ അല്‍ അബ്ദുള്ള കിങ് അബ്ദുള്ള രണ്ടമന്റെ ഭാര്യയാണ്. ജോര്‍ദാനിയന്‍ കുട്ടികളുടെ വിദ്യാഭ്യാസ ഉന്മനത്തിനായി പ്രവര്‍ത്തിക്കുന്ന ഇവര്‍ യൂണിവേഴ്‌സല്‍ പ്രൈമറി എഡ്യൂക്കേഷന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്. വസ്ത്രധാരണത്തിലെ മോടി തന്നെയാണ് ഇവരെയും വ്യത്യസ്തയാക്കുന്നത്.