റിയോ ഡി ജനീറോ: ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീല്‍ കോപ്പ അമേരിക്ക സെമിയില്‍. ഗബ്രിയേല്‍ ജെസ്യൂസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായിയായിരുന്നു ബസീല്‍ കളിച്ചത്. എന്നിട്ടും നിലവിലെ ചാമ്പ്യന്‍മാരെ പരാജയപ്പെടുത്താന്‍ ചിലിക്കായില്ല.
പകരക്കാരനായെത്തി ഒരു മിനുറ്റിനുള്ളില്‍ പക്വേറ്റയുടെ വകയായിരുന്നു ബ്രസീലിന്റെ വിജയഗോള്‍. ആദ്യ പകുതിയില്‍ മങ്ങിക്കളിച്ച റോബര്‍ട്ടോ ഫിര്‍മിനോയെ മാറ്റിയാണ് രണ്ടാം പകുതിയില്‍ ബ്രസീല്‍ പരിശീലകന്‍ ടിറ്റെ ലൂക്കാസ് പക്വേറ്റയെ കളത്തിലിറക്കിയത്.
49ാം മിനിറ്റിലാാണ് ഗബ്രിയേല്‍ ജെസ്യൂസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. എന്നാല്‍ ആദ്യ പകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ ബ്രസീലിനായില്ല.
സെമിയില്‍ പെറുവാണ് ബ്രസീലിന്റെ എതിരാളികള്‍. നേരത്തെ പാരഗ്വയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് പെറു സെമിയില്‍ എത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി സമനില പാലിച്ച മത്സരമാണ് ഷൂട്ടൗട്ടില്‍ കലാശിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: 10 Men Brazil Held Onto Beat Chile 1-0