ആശുപത്രിയില്‍ തീപിടിത്തം; മഹാരാഷ്ട്രയില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു
national news
ആശുപത്രിയില്‍ തീപിടിത്തം; മഹാരാഷ്ട്രയില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th January 2021, 8:18 am

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. ഭണ്ഡാര  ജില്ലാ ജനറല്‍ ആശുപ്രത്രിയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

നവജാത ശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പത്തോളം കുട്ടികളാണ് പൊള്ളലേറ്റ് മരിച്ചതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണനിരക്ക് ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീപിടിത്തമുണ്ടായ യൂണിറ്റില്‍ നിന്നും ഏഴ് കുട്ടികളെ രക്ഷിച്ചിട്ടുണ്ടെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പ്രമോഗ് ഖാന്‍ദാത്തേ എ.എന്‍.ഐയോട് പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് ഇരയായ കുട്ടികളെക്കുറിച്ചും രക്ഷപ്പെട്ട കുട്ടികളുടെ ആരോഗ്യനിലയെ കുറിച്ചുമുള്ള വിവരങ്ങളും പുറത്തുവരാനുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 10 infants killed in Bhandra hospital fire in Maharashtra