ന്യൂയോര്‍ക്ക്: ഓറോബിന്‍ഡോ ഫാര്‍മ, എച്ച്.സി.എല്‍ ടെക്ക്‌നോളജീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, എച്ച്.ഡി.എഫ്.സി ബാങ്ക് ഉള്‍പ്പടെ പത്തോളം ഇന്ത്യന്‍ കമ്പനികള്‍ ഫോര്‍ബ്‌സ് എഷ്യ “ഫാബുലസ് 50” പട്ടികയില്‍. ഈ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കമ്പനികളുടെ പേരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. വ്യാഴാഴ്ച്ചയാണ് ഈ പട്ടിക പുറത്ത് വിട്ടത്.
അതേസമയം ഫാബുലസ് 50 യിലെ ഏറ്റവും തിളക്കമുള്ള താരം ഇന്ത്യയുടെ എച്ച്.ഡി.എഫ്.സി ബാങ്ക് ആണെന്നും ഫോര്‍ബ്‌സ് പറയുന്നു. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഒമ്പത് തവണയാണ് ഈ കമ്പനി ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യമേഖലാ ബാങ്കാണ് എച്ച.ഡി.എഫ്.സി 32 ദശലക്ഷം ഇടപാടുകാരും 2,500 നഗരങ്ങളിലായി 4,000 ഓളം ശാഖകളുമാണ് ഈ ബാങ്കിനുള്ളത്.
ചൈനയ്ക്കാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ആധിപത്യമുള്ളത്. പകുതിയോളം സ്ഥാനങ്ങളിലും ചൈനീസ് കമ്പനികളാണ്. ലൂപിന്‍, മതേഴ്‌സണ്‍ സുമി സിസ്റ്റംസ്, സണ്‍ ഫാര്‍മ ഇന്‍ഡസട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ടെക്ക് മഹിന്ദ്ര, ടൈറ്റാന്‍ എന്നിവയാണ് ഈ പട്ടികയില്‍ ഇടംനേടിയ മറ്റ് ഇന്ത്യന്‍ കമ്പനികള്‍. ചൈനയ്ക്കും ഇന്ത്യയ്ക്കും ശേഷം സൗത്ത് കൊറിയയാണ് പട്ടികയില്‍ ഇടം നേടിയ കമ്പനികളുടെ എണ്ണത്തില്‍ മുന്നില്‍. നാല് കമ്പനികളാണ് ഇവിടെ നിന്നുള്ളത്.
രണ്ട് സ്ഥാപനങ്ങളുമായി മലേഷ്യയും, ഫിലിപ്പീന്‍സും, സിങ്കപൂരും ഒരു സ്ഥാപനവുമായി ഇന്തോനേഷ്യയും ജപ്പാനും പട്ടിയകയിലുണ്ട്. 3 ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക ലാഭമുണ്ടാക്കുന്ന 1,116 സ്ഥാപനങ്ങളില്‍ നിന്നാണ് ഫാബുലസ് 50 കമ്പനികളെ തിരഞ്ഞെടുത്തത്.