| Sunday, 12th April 2015, 2:20 pm

മുഖത്തെ ചുളിവുകളോട് പറയാം ഗുഡ് ബൈ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രായം 25 കഴിഞ്ഞാല്‍ മുഖത്ത് ചുളിവുകള്‍ വന്നു തുടങ്ങുമെന്നാണ് പറയുന്നത്. വെയിലേല്‍ക്കുന്നതും സ്ട്രസും, ടെന്‍ഷനും മറ്റും അനുസരിച്ച് അതിന്റെ കാഠിന്യവും കൂടും. പലരും ഇതിനെതിരെ കെമിക്കലുകള്‍ അടങ്ങിയ ക്രീമുകളും മറ്റ് ഉപയോഗിച്ച് പൊരുതും. ഫലമോ കൂടുതല്‍ വൈരൂപ്യവും.

വീട്ടില്‍ നിന്നുള്ള ചില വസ്തുക്കള്‍ കൊണ്ടു കളയാവുന്നതേയുള്ളൂ ഈ പ്രശ്‌നം. അത്തരത്തില്‍ മുഖത്തെ ചുളിവുകള്‍ അകറ്റാനായി ഉപയോഗിക്കുന്ന ചില ജ്യൂസുകളെപ്പറ്റി പറയാം.

1. മാങ്ങയും വെള്ളരിയും

പഴുത്തമാങ്ങയെടുത്ത് ജ്യൂസാക്കിയെടുക്കുക. അതിലേക്ക് വെള്ളരിയിട്ട് നന്നായി യോജിപ്പിച്ചശേഷം മുഖത്തുപുരട്ടാം.

2. കര്‍പ്പൂര തുളസിയും വെള്ളരിയും

കര്‍പ്പൂര തുളസിയും വെള്ളരിയും നന്നായി അരച്ചെടുക്കുക. അല്പം വെള്ളവും ചേര്‍ത്ത് ഫെയ്‌സ്‌വാഷായി ഉപയോഗിക്കാം.

3. ആപ്പിളും കാബേജും

ആപ്പിളിന്റെ പള്‍പ്പ് എടുക്കുക. ഇത് കാബേജിന്റെ പെയ്സ്റ്റുമായി യോജിപ്പിക്കുക. മുഖത്തു പുരട്ടാം.

4. ഓറഞ്ച്, ബ്രോക്കോളി 

ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചത് ബ്രോക്കോളി പെയ്സ്റ്റുമായി യോജിപ്പിക്കുക. തുടര്‍ന്ന് മുഖത്ത് പുരട്ടാം. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പുരട്ടുന്നത് നല്ല ഗുണം ചെയ്യും.

5. കാബേജ്, കാരറ്റ്

കാബേജ് നന്നായി അരച്ചെടുക്കുക. ഇത് കാറ്റ് ജ്യൂസുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം.

6. ചീരയും, ഇഞ്ചിനീരും

ചീര നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചിനീര് ചേര്‍ത്ത് മുഖത്ത് പുരട്ടാം.

7. വെള്ളരിയും, പൈനാപ്പിളും

വെള്ളരിയുടെ ജ്യൂസില്‍ പൈനാപ്പിള്‍ ജ്യൂസ് ചേര്‍ത്ത് മുഖം കഴുകുക.

We use cookies to give you the best possible experience. Learn more