ഋഷികേശ്: ലോക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികളെക്കൊണ്ട് 500 തവണ മാപ്പെഴുതിച്ച് ഉത്തരാഖണ്ഡ് പൊലീസ്.
ലോക് ഡൗണ്‍ ലംഘിച്ച് ഋശികേശില്‍ ഗംഗാതീരത്ത് നടക്കുകയായിരുന്ന 10വിദേശികളെക്കൊണ്ടാണ് പൊലീസ് മാപ്പ് എഴുതിച്ചത്.
” ഈ വിദേശികള്‍ ലോക് ഡൗണ്‍ ലംഘിച്ചു. പുറത്തിറങ്ങാതെ അകത്തു കഴിയണമെന്ന് പറഞ്ഞിരുന്നു. ലോക് ഡൗണ്‍ ലംഘിച്ച 10 വിദേശികളെക്കൊണ്ടും ഒരു ഷീറ്റ് പേപ്പറില്‍ ലോക് ഡൗണ്‍ ഞാന്‍ അനുസരിച്ചില്ല, എന്നോട് ക്ഷമിക്കണം എന്നെഴുതിപ്പിച്ചു,” തപോവന്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വിനോദ് ശര്‍മ പറഞ്ഞു.
500 ഓളം വിദേശികള്‍ തപോവന്‍ പ്രദേശത്ത് കഴിയുന്നുണ്ട്. എന്നാല്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡില്‍ 40 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല.
കൊവിഡ് വ്യാപകമായി സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന 21 ദിവസത്തെ ലോക് ഡൗണ്‍ ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ചില മേഖലകള്‍ക്ക് ഇളവു നല്‍കാന്‍ സാധ്യതയുണ്ട്. നേരത്തെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ്വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ