“എത്രയോ വിപ്ലവകാരികളെ നമ്മുടെ പകുതി ജനസംഖ്യ സംഭാവന ചെയ്തിട്ടുണ്ട്. അവരുടെ സ്മരണയ്ക്കു മുമ്പില്‍, അവരെ ഓര്‍ത്തുകൊണ്ട് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു….”
ചെ ഗുവേരയെ, ലെനിനെ, ഫിദല്‍ കാസ്‌ട്രോയെ, ഭഗത് സിങ്ങിനെപ്പോലുള്ള പുരുഷ വിപ്ലവകാരികളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. അവരെ വര്‍ഷാവര്‍ഷം നമ്മള്‍ ആഘോഷിക്കാറുപോലുമുണ്ട്. എന്നാല്‍ സാമൂഹ്യ മുന്നേറ്റങ്ങളില്‍ താനുറച്ചു വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും വ്യവസ്ഥിതി പുരോഗമിക്കുന്നതിനും വേണ്ടി സ്വന്തം ജീവിതവും രക്തവും നല്‍കിയ പെണ്‍ വിപ്ലവകാരികളെക്കുറിച്ച് നാം കേട്ടിട്ടുണ്ടാവില്ല. സംസാരിച്ചിട്ടോ പറഞ്ഞിട്ടോ ഉണ്ടാവില്ല. എന്നാല്‍ വിപ്ലവങ്ങളുടെ ചൂരും ചൂടും നിറഞ്ഞ ചരിത്രാധ്യയങ്ങള്‍ പരിശോധിച്ചാല്‍ പെണ്‍ പോരാളികളുടെ ധീരോജ്വല ജീവിതങ്ങളുടെ, ത്യാഗത്തിന്റെ, ആവേശകരമായ ഏടുകള്‍ നമുക്ക് വായിക്കാന്‍ കഴിയും; പലപ്പോഴും അതിനെ നിശബ്ദവല്‍ക്കരിച്ച് കൊല്ലാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും.
വിവിധ രാഷ്ട്രീയ ചായ്‌വുകളിലാണിവര്‍ നിലയുറപ്പിച്ചിരിക്കുന്നത്. തോക്കുകള്‍ മുതല്‍ പേന വരെ ആയുധമാക്കിയവര്‍. അവരെല്ലാം തന്നെ സ്വന്തം വിശ്വാസങ്ങള്‍ക്ക് വേണ്ടി ധീരമായി പോരാടി. പക്ഷെ ചരിത്രവും നമ്മളും അവരോട് ഇപ്പോഴും അനീതി കാട്ടിക്കൊണ്ടിരിക്കുന്നു. ഇതാ അക്കൂട്ടത്തില്‍പെട്ട 10 ഉദാഹരണങ്ങള്‍. ഇങ്ങനെ എത്രയോ വിപ്ലവകാരികളെ നമ്മുടെ പകുതി ജനസംഖ്യ സംഭാവന ചെയ്തിട്ടുണ്ട്. അവരുടെ സ്മരണയ്ക്കു മുമ്പില്‍, അവരെ ഓര്‍ത്തുകൊണ്ട് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു….
നദ്ദേഷ്ദാ ക്രൂപ്‌സ്‌കയ
ധാരാളം പേര്‍ക്ക് ഇവരെ അറിയാമായിരിക്കും. ബോള്‍ഷെവിക് വിപ്ലവകാരിയും ഒരു രാഷ്ട്രീയക്കാരിയുമായിരുന്നു അവര്‍. സോവിയറ്റ് യൂണിയന്റെ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി എന്ന പദവിയില്‍ ഉള്‍പ്പെടെ വ്യത്യസ്ത പദവികളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട് ജനങ്ങളെ സേവിച്ചിട്ടുണ്ട്. 1929 മുതല്‍ 1939 ല്‍ അവര്‍ മരണത്തിന് കീഴടങ്ങുന്നത് വരെ അവരായിരുന്നു ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി. ഇസ്‌ക്ര ഗ്രൂപ്പ് സെക്രട്ടറിയായും അവര്‍ സേവന മനുഷ്ടിച്ചിട്ടുണ്ട്. വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ജോലിക്കാര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനായുരുന്നു അവരുടെ ജീവിതം മാറ്റിവെച്ചിരുന്നത്. എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ ലൈബ്രറികളും ഇവര്‍ സ്ഥാപിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ വ്‌ലാദിമിര്‍ ലെനിന്റെ ഭാര്യയുമാണ് നദ്ദേഷ്ദാ ക്രൂപ്‌സ്‌കയ
അടുത്ത പേജില്‍ തുടരുന്നു
കോണ്‍സ്റ്റന്‍സ് മാര്‍ക്കിയവിസ്
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായ സിന്‍ ഫെന്‍, ഫിയാന്ന ഫെയില്‍ എന്നിവയുടെ പ്രവര്‍ത്തക, ദേശീയവാദ വിപ്ലവകാരി, സ്ത്രീകളുടെ സമ്മതിദാനവകാശത്തിനുവേണ്ടി വാദിച്ചിരുന്നവര്‍, സോഷ്യലിസ്റ്റ് എന്നിവയൊക്കെ ആയിരുന്നു കോണ്‍സ്റ്റന്‍സ് മാര്‍ക്കിയവിസ്. “ഈസ്റ്റര്‍ ഉദിക്കുന്നു” എന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തിലുള്‍പ്പെടെ നിരവധി സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ അവര്‍ പങ്കെടുത്തിട്ടുണ്ട്.
പിന്‍വാങ്ങുന്നതിനും കീഴടങ്ങുന്നതിനും നിര്‍ബന്ധിതയാകുന്നത് വരെ മുറിവേറ്റ ഒരു ബ്രിട്ടീഷ് പോരാളിയായിരുന്നു അവര്‍. ഏകാന്തതടവിലാക്കപ്പെട്ട 70 പേരില്‍ ഒരേയൊരു വനിതയും കോണ്‍സ്റ്റന്‍സ് മാര്‍ക്കിയവിസ് ആയിരുന്നു. വധ ശിക്ഷയായിരുന്നു ഇവര്‍ക്ക് വിധിച്ചിരുന്നത് എന്നാല്‍ സ്ത്രീ എന്ന ആനുകൂല്യത്തില്‍ മാപ്പ് നല്‍കുകയായിരുന്നു.
“ഞാന്‍ ഒരു സ്ത്രീയാണ്, നിങ്ങള്‍ക്ക് ഒരിക്കലും ഒരു സ്ത്രീയുടെ നേര്‍ക്ക് വെടിയുതില്‍ക്കാനാവില്ല” എന്ന് കോണ്‍സ്റ്റന്‍സ് മാര്‍ക്കിയവിസ് യാചിച്ചുവെന്നാണ് പ്രോസിക്യൂട്ടിങ് കൗണ്‍സല്‍ അഭിപ്രായപ്പെടുന്നത്. “എന്നെ വെടിവെച്ചു കൊല്ലാനെങ്കിലുമുള്ള മാന്യത നിങ്ങള്‍ കാണിക്കണം” എന്നാണ് കോണ്‍സ്റ്റന്‍സ് മാര്‍ക്കിയവിസ് പറഞ്ഞത് എന്നാണ് കോടതി രേഖകളിലുള്ളത്.
ലോകത്ത് ആദ്യമായി ക്യാബിനറ്റ് പൊസിഷനില്‍ എത്തുന്ന വനിതയാണ് കോണ്‍സ്റ്റന്‍സ്. 1919 മുതല്‍ 1922 വരെ അവര്‍ തൊഴില്‍ മന്ത്രിയായിരുന്നു. ബ്രിട്ടീഷ് പാര്‍ലിമെന്റിലേക്ക് (ബ്രീട്ടീഷ് ഹൗസ് ഓഫ് കോമണ്‍) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയും ഇവരാണ്. ആഗ്ലോ ഐറിഷ് പ്രഭുവിന്റെ ഭാര്യയായിരുന്നു കോണ്‍സ്റ്റന്‍സ് മാര്‍ക്കിയവിസ്.
അടുത്ത പേജില്‍ തുടരുന്നു
പെട്ര ഹെറേറ
മെക്‌സിക്കന്‍ വിപ്ലവത്തിന്റെ സമയത്ത് പെണ്‍ സൈനികരെ പെണ്‍ പട്ടാളക്കാര്‍ (soldaderaswent) എന്നായിരുന്നു വിളിച്ചിരുന്നത്. വളരെയധികം അറിയപ്പെട്ട ഒരു സൈനിക ആയിരുന്നു പെട്ര ഹെറേറ. അവര്‍ ഒരു സ്ത്രീയണെന്ന കാര്യം മറച്ചുവെയ്ക്കുകയും പെഡ്രോ ഹെറേറ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. പെഡ്രോ ആയില്‍ അവര്‍ അവരുടെ നേതൃത്വം വിപുലപ്പെടുത്തുകയും ബൃഹത്തായ നേതൃത്വം കാഴ്ചവെയ്ക്കുകയും ചെയ്തു. ആ സമയത്ത് അവര്‍ ഒരു സ്ത്രീയണെന്ന കാര്യം വെളിപ്പെടുത്തുന്നതിന് അവര്‍ പ്രാപ്തയായിരുന്നു.
1914 മെയ് 30 ന് മറ്റ് 400 വനിതകള്‍ക്കൊപ്പം ഹെറേറയും രണ്ടാം ടെറിയോണ്‍ യുദ്ധത്തില്‍ പങ്കെടുത്തു. ഹെറേറയാണ് യുദ്ധത്തിന്റെ മുഴുവന്‍ പ്രശസ്തിയും അര്‍ഹിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഒരു സ്ത്രീയെ അംഗീകരിക്കാന്‍ പാഞ്വോ വില്ല തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം അവരെ പ്രോത്സാഹനവും നല്‍കിയിരുന്നില്ല. പെട്രാ വില്ല പാര്‍ട്ടി വിടുകയും സ്ത്രീകള്‍ മാത്രമായുള്ള ഒരു പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.
അടുത്ത പേജില്‍ തുടരുന്നു
ന്വാന്യുറുവ
നൈജീരിയയിലുള്ള ഒരു ഇഗ്‌ബോ വനിതയായിരുന്നു ന്വാന്യുറുവ. കോളനി വല്‍ക്കരണ സമയത്ത് ആഫ്രിക്കയില്‍ ബ്രിട്ടീഷുകാര്‍ഡക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത് ഇവരായിരുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് നേരെയുണ്ടായ ആദ്യ പോരാട്ടമായാണ് ഇതിനെ കാണുന്നത്. ന്വാന്യുറുവയും സെന്‍സസ് എടുക്കുന്നതിനായി വന്ന മാര്‍ക്ക്എമേറുവ്വ എന്നയാളും തമ്മിലുണ്ടായ വാക്കേറ്റമാണ് ഇതിന് അടിസ്ഥാനം.
“ആടുകളുടെയും മനുഷ്യരുടെ കണക്കെടുക്കണ”മെന്നായിരുന്നു ന്വാന്യുറുവിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അവര്‍ക്കും നികുതി ചുമത്തപ്പെട്ടേക്കാം എന്നായിരുന്നു ഇതിന്റെ അര്‍ത്ഥം (പരമ്പരാഗതമായി സ്ത്രീകള്‍ക്ക് നികുതി ചുമത്താറില്ലായിരുന്നു.) അവര്‍ വിഷയം മറ്റ് സ്ത്രീകളുമായി സംസാരിക്കുകയും പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. ഇത് സ്ത്രീകളുടെ യുദ്ധമായാണ് പറയപ്പെടുന്നത്. ഈ യുദ്ധം രണ്ട് മാസത്തോളം നീണ്ട് നിന്നും.
25000 ല്‍ അധികം സ്ത്രീകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വ്യക്തതയില്ലാത്ത നികുതി മാറ്റം, വാറന്റ് ചീഫിന്റെ നിയന്ത്രണമില്ലാത്ത അധികാരം എന്നിവയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം നടത്തിയിരുന്നത്. സ്ത്രീകളുടെ സ്ഥാനത്തിന് വലിയ മുന്നേറ്റം ഉണ്ടായപ്പോഴായിരുന്നു യുദ്ധം അവസാനിപ്പിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ അവരുടെ നികുതി വ്യവസ്ഥകള്‍ പിന്‍വലിക്കുകയും നിരവധി വാറന്റ് ചീഫുമാരെ രാജിയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്തു.
അടുത്ത പേജില്‍ തുടരുന്നു
ക്യാപ്റ്റന്‍ ലക്ഷ്മി
ക്യാപ്റ്റന്‍ ലക്ഷ്മി എന്നറിയപ്പെടുന്ന ലക്ഷ്മി സൈഗാള്‍ ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാട്ടത്തിലെ വിപ്ലവ നായികയായിരുന്നു. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥയും ആയിരുന്നു അവര്‍. സുഭാഷ് ചന്ദ്ര ബോസിന്റെ “ആസാദ് ഹിന്ദ്” ഗവര്‍മെന്റില്‍ വനിതാക്ഷേമ വകുപ്പ് മന്ത്രിയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ഝാന്‍സി റാണിയുടെ പേരിലുള്ള ഝാന്‍സി റാണി റെജിമെന്റിന്റെ കേണലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊളോണിയല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് രാജ് എടുത്ത് കളയുക എന്നുള്ളതായിരുന്നു എല്ലാ വനിതാ റെജിമെന്റിന്റെയും ലക്ഷ്യം. l938ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദവും പിന്നീട് ഗൈനക്കോളജിയില്‍ ഡിപ്ലോമയും നേടി. 1941ല്‍ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റന്‍ ലക്ഷ്മി അവിടെയുള്ള ദരിദ്രര്‍ക്കായി ഒരു ക്ലിനിക്ക് തുടങ്ങി. ദരിദ്രരായ ഇന്ത്യന്‍ തൊഴിലാളികള്‍ ധാരാളമുണ്ടായിരുന്നു അവിടെ. ഒപ്പം തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇന്‍ഡിപെന്‍ഡന്റ്‌സ് ലീഗില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1942ല്‍ ബ്രിട്ടീഷുകാര്‍ സിംഗപ്പൂരില്‍ ജപ്പാനു കീഴടങ്ങിയപ്പോള്‍ യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതില്‍ അവര്‍ പൂര്‍ണ്ണമായും മുഴുകി. അതോടൊപ്പം ഇന്ത്യന്‍ യുദ്ധത്തടവുകാരുമായി ബന്ധപ്പെടുകയും സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ ജപ്പാന്റെ പിന്തുണ നേടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭാഗഭാക്കാവുകയും ചെയ്തിരുന്നു.
1943ല്‍ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചതോടെയാണ് ഐ.എന്‍.എയുമായി അവര്‍ അടുക്കുന്നത്. ഝാന്‍സി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ് ആണ് ഇന്ത്യന്‍ ചരിത്രത്തിലെ മറ്റൊരു പെണ്‍ പോരാളി.
അടുത്ത പേജില്‍ തുടരുന്നു
സോഫി സ്‌കോള്‍
ജര്‍മന്‍ വിദ്യാര്‍ത്ഥിനിയും വിപ്ലവകാരയുമായിരുന്നു സോഫി സ്‌കോള്‍. വൈറ്റ് റോസ് എന്ന അക്രമ വിരുദ്ധ നാസി വിരുദ്ധ പ്രതിരോധ സംഘത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു സോഫി സ്‌കോള്‍. അജ്ഞാതമായ ലഘുലേഖകളിലൂടെയും ചുമരെഴുത്തുകളിലൂടെയും ഹിറ്റ്‌ലറിന്റെ ഭരണ വ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും ഈ ഭരണ വ്യവസ്ഥയ്‌ക്കെതിരെ വാദിക്കുകയും ചെയ്ത സംഘടനയായിരുന്നു വൈറ്റ് റോസ്.
1943 ഫെബ്രുവരിയില്‍ മുനിച്ച് സര്‍വകലാശാലയില്‍ ലഘുലേഖകള്‍ എത്തിക്കുമ്പോള്‍ അവരും മറ്റ് പ്രവര്‍ത്തകരും പിടിക്കപ്പെടുകയും വധ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. തലയറുത്ത് കൊല്ലാനായിരുന്നു വിധി. സമാനമായ മറ്റൊരു സംഘടന ഈ ലഘുലേഖകള്‍ “മാനിഫെസ്റ്റോ ഓഫ് ദ സ്റ്റുഡന്‍സ് ഓഫ് മുനിച്ച്” എന്ന പേരില്‍ ജര്‍മനിയില്‍ മുഴുവന്‍ വിതരണം ചെയ്തു.
അടുത്ത പേജില്‍ തുടരുന്നു
ബ്ലന്‍സാ കാനല്‍സ്
വിദ്യാഭ്യാസ പ്രവര്‍ത്തകയും പുവെര്‍ട്ടോ റിക്കന്‍ ദേശീയവാദിയുമായിരുന്നു ബ്ലന്‍സാ കാനല്‍സ്. ഡോട്ടേര്‍സ് ഓഫ് ഫ്രീഡം, വുവെര്‍ട്ടോ റിക്കന്‍ ദേശീയവാദി പാര്‍ട്ടിയുടെ വനിതാ സംഘം എന്നിവ രൂപീകരിച്ചു. യു.എസിനെതിരെ വിപ്ലവം നയിച്ച ഏതാനും ചരിത്ര വനിതകളില്‍ ഒരാളായിരുന്നു ബ്ലന്‍സ. 1950 ഒക്ടോബര്‍ 30 ന് ആയിരുന്നു ജയൂയ വിപ്ലവം എന്ന ഈ പ്രതിഷേധം നടന്നിരുന്നത്.
1948 ല്‍ 53ാം നിയമം അഥവാ ഗാഗ് ബില്‍ നിലവില്‍ വന്നു. കഠിനമായ നിയന്ത്രണങ്ങളായിരുന്നു ഈ ബില്ലില്‍ ഉണ്ടായിരുന്നത്. സര്‍ക്കാറിന് എതിരായി എന്തെങ്കിലും അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ വില്‍പ്പന നടത്തുകയോ, പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിലല്‍ കുറ്റമാണെന്നാണ് ബില്ലില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ ദേശീയവാദികള്‍ ആയുധ വിപ്ലവം ആരംഭിച്ചു. 1950 ഒക്ടോബര്‍ 30 ന് ബ്ലന്‍സയും മറ്റുള്ളവരും ആയുധമെടുത്തു.
ബ്ലന്‍സയുടെ വീട്ടിലായരുന്നു ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. ബില്ലിനെതിരായി ജയൂയ നഗരത്തിലേക്ക് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പോലീസ് സ്‌റ്റേഷന്‍ കൈയേറുകയും പോസ്റ്റ് ഓഫീസ് അഗ്നിക്കിരയാക്കുകയും ടെലിഫോണ്‍ വയറുകള്‍ മുറിച്ചുകളയുകയും പാര്‍ട്ടിയുടെ കൊടി സ്ഥാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യു.എസ് പ്രസിഡന്റ് നഗരത്തില്‍ സൈനിക നിയമം പ്രഖ്യാപിക്കുകയും വ്യോമസേനയോടും സൈനികരോടും നഗരത്തില്‍ സൈനികാക്രമണം നടത്താല്‍ ഉത്തരവിടുകയും ചെയ്തു.
മൂന്ന് ദിവസത്തിന് ശേഷം ദേശീയവാദികള്‍ അറസ്റ്റിലാവുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ജയൂയ നഗരത്തിന്റെ മുഖ്യ ഭാഗവും തകര്‍ക്കപ്പെട്ടു. എന്നാല്‍ യു.എസ് മാധ്യമങ്ങള്‍ ഇത് വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. പുവെര്‍ട്ടോ റിക്കന്‍സ് തമ്മിലുള്ള പ്രശ്‌നമാണെന്ന് യു.എസ് പ്രസിഡന്റ് പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു മാധ്യമങ്ങള്‍ ഇതിന് വേണ്ട പ്രാധാന്യം നല്‍കാതിരുന്നത്.
അടുത്ത പേജില്‍ തുടരുന്നു
സീലിയ സാന്‍ച്ചെസ്
എല്ലാവര്‍ക്കും അറിയാവുന്ന രണ്ട് വ്യക്തികളാണ് ഫിദല്‍ കാസ്‌ട്രോയും ചെഗുവേരയും എന്നാല്‍ സീലിയ സാന്‍ച്ചെസിനെക്കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാവില്ല. ക്യൂബന്‍ വിപ്ലവത്തിന്റെ ഹൃദയം തന്നെയായിരുന്നു സീലിയ. വിപ്ലവത്തിലെ പ്രധാന തീരുമാനം എടുത്തിരുന്നത് ഇവരാണെന്നും പ്രചരണങ്ങള്‍ ഉണ്ടായിരുന്നു.1952 മാര്‍ച്ച് 10 ലെ ഭരണ അട്ടിമറിക്ക് ശേഷം സീലിയ ബാറ്റിസ്റ്റാ സര്‍ക്കാറിനെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നു. 26 ജൂലൈയില്‍ നടന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയായിരുന്നു സീലിയ.
വിപ്ലവത്തിലുടനീളം വിപ്ലവ സംഘത്തിന്റെ നേതാവായിരുന്നു ഇവര്‍. ക്യൂബന്‍ വിപ്ലവകാരി, രാഷ്ട്രീയക്കാരി, ഗവേഷക തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച സീലിയ ഫിദല്‍ കാസ്‌ട്രോയുടെ അടുത്ത സുഹൃത്തും ആയിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
കാത്‌ലീന്‍ നീല്‍ ക്ലീവെര്‍
ബ്ലാക്ക് പാന്തേഴ്‌സ് പാര്‍ട്ടി അംഗമായിരുന്നു കാത്‌ലീന്‍ നീല്‍ ക്ലീവര്‍. പാര്‍ട്ടിയുടെ കാര്യ നിര്‍വാഹക സമിതിയിലെ ആദ്യ വനിതാ അംഗമായിരുന്നു ഇവര്‍. വക്താവായും പ്രസ്സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഇവര്‍ പ്രതിരോധ മന്ത്രിയെ ജയിലിലടച്ചപ്പോള്‍ അദ്ദേഹത്തെ മോചിതനാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നയിക്കുകയും ചെയ്തു.
കറുത്ത വംശജരുടെ സുരക്ഷയ്ക്കായി 1966 ല്‍ ഹ്യൂ .പി.നോട്ടന്‍, ബോബി സീല്‍ എന്നിവര്‍ ഓക്ക് ലന്‍ഡില്‍ വച്ചു രൂപീകരിച്ച സംഘടനയാണ് ബ്ലാക്ക് പാന്തേഴ്‌സ്. പോലീസ് അതിക്രമങ്ങളില്‍ നിന്നും കറുത്തവംശജരെ രക്ഷിയ്ക്കുക എന്നതായിരുന്നു ഇതിന്റെ പ്രാഥമിക ഉദ്ദേശം.
അടുത്ത പേജില്‍ തുടരുന്നു
അസ്മ മഹ്ഫൂസ്
2011 ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തിനു തീ പകര്‍ന്ന യുവതി. ഏപ്രില്‍ 6 യൂത്ത് മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാള്‍. പ്രതിഷേധത്തില്‍ പങ്കു ചേരുന്നതിനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച് കൊണ്ട് ബ്ലോഗില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ നേതാക്കളിലൊരാളായിട്ടാണ് ഇവരെ കരുതപ്പെടുന്നത്.
ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെയും സഹായത്തോടെയായിരുന്നു ഈജിപ്തിലെ തഹരീര്‍ സ്‌ക്വയറിലെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ഇന്റര്‍നെറ്റിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്നിരുന്ന വനിതയായിരുന്നു ഇവര്‍. 2008 ഏപ്രില്‍ ആറിന് ഈജിപ്തില്‍ നടന്ന പൊതുപണിമുടക്കിനെ പിന്തുണച്ചുകൊണ്ടാണ് അസ്മ ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിലേക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുവരുന്നത്.
2011 ജനുവരി 25 ല്‍ ആരംഭിച്ച കലാപത്തിന് തുടക്കമായത് അസ്മയും കൂട്ടാളികളും തഹ്രീര്‍ ചത്വരത്തില്‍ ചെന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതോടെയാണു.പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ അവര്‍ ലഘുലേഖകള്‍ അടിച്ചു വിതരണം ചെയ്തിരുന്നു.എന്നാല്‍ ചത്വരത്തില്‍ കയറാന്‍ അവരെ പട്ടാളം അനുവദിച്ചില്ല. സ്വന്തം ശബ്ദത്തിലും രൂപത്തിലും അവര്‍ ഒരു വീഡിയോ ചിത്രം നിര്‍മ്മിച്ചു.ജനുവരി 25 നു തഹ്രീര്‍ ചത്വരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ആ വീഡിയോയിലൂടെ നല്‍കിയത്. ജനുവരി 25 ന്റെ പൊതുജനമുന്നേറ്റം ആരംഭിച്ചു. ചത്വരത്തില്‍ എത്തിയ അസ്മയെ പ്രതിഷേധക്കാര്‍ തിരിച്ചറിഞ്ഞു.
അസ്മ എന്ന യുവതിയുടെ പ്രസക്തി എന്നത് വെറും ഇന്റര്‍നെറ്റ് ആക്റ്റിവിസം മാത്രമായിരുന്നില്ല.അവര്‍ വിപ്ലവത്തിനു ആഹ്വാനം ചെയ്തതിനൊപ്പം അതിലേക്കു പ്രത്യക്ഷമായി സധൈര്യം ഇറങ്ങിചെല്ലുകയും ചെയ്തു.