| Monday, 21st September 2020, 10:19 am

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 10 മരണം: 25 പേര്‍ കുടുങ്ങിക്കിടക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭിവണ്ടിയിലെ കെട്ടിടം തകര്‍ന്ന് വീണ് പത്ത് മരണം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 25 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച അതിരാവിലെയോടെയാണ് ഭിവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് ഏരിയയിലെ കെട്ടിടം തകര്‍ന്നുവീണത്. ഒരു കുട്ടിയുള്‍പ്പെടെ 31 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരങ്ങള്‍. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.

പുലര്‍ച്ചെ 3.40 ഓടെയാണ് കെട്ടിടം തകര്‍ന്നുവീണതെന്നും ഉടന്‍ തന്നെ പ്രദേശവാസികളെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും ദൃക്‌സാക്ഷികള്‍ അറിയിച്ചു. 22 പേരെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്. പിന്നീടാണ് ദുരന്തനിവാരണ സേനയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

തകര്‍ന്ന കെട്ടിടത്തില്‍ ഇരുപതോളം കുടുംബങ്ങള്‍ താമസിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 10 Dead In Building Collapse Near Mumbai, 25 trapped

We use cookies to give you the best possible experience. Learn more