കൊല്‍ക്കത്തയില്‍ കനത്ത കാറ്റില്‍ 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്; മരണ സംഖ്യ ഇനിയുമുയരാമെന്ന് റിപ്പോര്‍ട്ട്
Natural Calamity
കൊല്‍ക്കത്തയില്‍ കനത്ത കാറ്റില്‍ 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്; മരണ സംഖ്യ ഇനിയുമുയരാമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th April 2018, 9:53 am

കൊല്‍ക്കത്ത: കനത്ത് കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്തിയിലും ഹൗറ ജില്ലയിലുമായി 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 7.45 കൂടിയാണ് കനത്ത കാറ്റ് വീശിയടിച്ചത്.

മരണസംഖ്യ ഇനിയും കൂടാമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ മണിക്കൂറില്‍ 98 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. കനത്ത കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഗതാഗതം താറുമാറായി. പല വിമാനങ്ങളും റദ്ധ് ചെയ്യേണ്ടി വന്നു.


Also Read ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി


കൊല്‍ക്കത്ത നഗരത്തില്‍ മാത്രം 40 ല്‍ അധികം മരങ്ങള്‍ കടപുഴകി വീണിട്ടുണ്ടെന്നാണ് വിവരം.ഇന്നലെ രാത്രി 7.50 മുതല്‍ രണ്ടു മണിക്കൂറോളം മെട്രോ സേവനങ്ങള്‍ തടസപ്പെട്ടതായി കൊല്‍ക്കത്ത മെട്രോ റയില്‍വേ വക്താവ് അറിയിച്ചു.

ബാല്‍ഗാച്ചിയ സ്റ്റേഷനില്‍ മെട്രോ ട്രെയിന്‍ റെയില്‍വേ തുരങ്കിത്തില്‍ പെട്ടു. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെയാണ് ദുരന്തനിവാരണ സേന എത്തി യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു.