കായംകുളം: കായംകുളം ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെ പത്തുകോടി രൂപയുടെ അസാധുനോട്ടുകള്‍ പിടികൂടി. 500ന്റെയും 1000ത്തിന്റെയും കെട്ടുകളാണ് പിടികൂടിയത്.
രണ്ടുവാഹനങ്ങളില്‍ നിന്നാണ് ഇത്രയും തുക പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പാലക്കാട് സ്വദേശികളാണ് പിടിയിലായത്.
ശനിയാഴ്ച പുലര്‍ച്ചെ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. മൂന്നുവാഹനങ്ങളിലായാണ് സംഘം എത്തിയത്. സംശയം തോന്നിയ പൊലീസ് വാഹനങ്ങള്‍ പരിശോധിയ്ക്കുകയായിരുന്നു. ഇതിനിടെ ഒരുവാഹനത്തിലുള്ളവര്‍ കടന്നുകളഞ്ഞു.
പാലക്കാടുനിന്നും കൊയമ്പത്തൂരില്‍ നിന്നും ശേഖരിച്ചതാണ് ഈ നോട്ടുകള്‍ എന്ന് പൊലീസ് പറയുന്നു. ഒരു കോടിയുടെ അസാധുനോട്ടുകള്‍ക്കുപകരം 20ലക്ഷത്തിന്റെ പുതിയ നോട്ട് നല്‍കിയാണ് പണം ശേഖരിച്ചതെന്നും പൊലീസ് പറയുന്നു. മുംബൈയിലേക്കു കടത്താനിരുന്നതാണ് നോട്ടുകള്‍ എന്നാണ് റിപ്പോര്‍ട്ട്.