10 കോണ്‍ഗ്രസ് എം.പിമാരെക്കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം; ഭരണപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി
Parliament
10 കോണ്‍ഗ്രസ് എം.പിമാരെക്കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം; ഭരണപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th March 2020, 12:21 pm

ന്യൂദല്‍ഹി: ലോക്‌സഭയില്‍ നിന്ന് 10 കോണ്‍ഗ്രസ് എം.പിമാരെക്കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ ശ്രമം. ഭരണപക്ഷം ഇതിനായി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഏഴ് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് എം.പിമാരുടേയും അംഗത്വം റദ്ദാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് ബി.ജെ.പി നല്‍കി. ബി.ജെ.പിയുടെ ആവശ്യം സമിതി രൂപീകരിച്ച് ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു.

ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ഗൗരവ് ഗൊഗോയ്, മണിക്കം ടാഗോര്‍ ,ഗുര്ജിത് സിങ് എന്നിവരെയാണ് ഇന്ന് ലോക്സഭയില്‍ സസ്പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെന്‍ഷന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ നാല് പേര്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരാണ്. ഇന്നലെ ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ച് വലിച്ചുകീറി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.

ഇതിനെതിരെ ഇന്ന് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.

WATCH THIS VIDEO: