ബെംഗളൂരു: 24 വയസുകാരനായ മുസ് ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഹിന്ദുത്വ വലതുപക്ഷ സംഘടനയുടെ പ്രാദേശിക നേതാവ് ശ്രീറാം സേന നേതാവ് ഉള്‍പ്പെടെ 10 പേര്‍ പൊലീസ് പിടിയില്‍.
അര്‍ബാസ് അഫ്താബ് മുല്ലയെന്ന യുവാവിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. റെയില്‍വേ ട്രാക്കിലായിരുന്നു മുല്ലയുടെ മൃതദേഹം കിടന്നിരുന്നത്.
മകന്റേത് കൊലപാതകമാണെന്ന് പറഞ്ഞ് മുല്ലയുടെ അമ്മ പരാതി നല്‍കിയിരുന്നു. മൂന്ന് പേര്‍ ചേര്‍ന്ന് മകനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നത്.
മുല്ല ഒരു ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനെതിരെയും മുല്ലയുടെ അമ്മ പരാതി നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: 10 Arrested in Arbaz Mulla Murder. Sri Ram Sene Man Involved in Killing: Police