രാമക്ഷേത്രത്തിലെ ഒരു പൂജാരിയ്ക്ക് കൂടി കൊവിഡ്, മുഖ്യ പൂജാരി ക്വാറന്റീനില്‍; ഭൂമി പൂജാ ചടങ്ങില്‍ നിത്യ പൂജ ചെയ്യുന്ന പുരോഹിതര്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്
Ayodhya
രാമക്ഷേത്രത്തിലെ ഒരു പൂജാരിയ്ക്ക് കൂടി കൊവിഡ്, മുഖ്യ പൂജാരി ക്വാറന്റീനില്‍; ഭൂമി പൂജാ ചടങ്ങില്‍ നിത്യ പൂജ ചെയ്യുന്ന പുരോഹിതര്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th August 2020, 12:11 pm

ലക്‌നൗ: അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയിലെ സഹ പൂജാരി പ്രേംകുമാര്‍ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് സ്വയം നിരീക്ഷണത്തില്‍ പോയി.

രാമക്ഷേത്ര ഭൂമി പൂജക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെത്താനിരിക്കെ ഒരു പൂജാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്.

പ്രേം കുമാര്‍ തിവാരിയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാമക്ഷേത്രത്തില്‍ സ്ഥിരമായി പൂജ ചെയ്യുന്ന പുരോഹിതര്‍ ആരും ഭൂമി പൂജ ചടങ്ങില്‍ ഉണ്ടായേക്കില്ലെന്ന് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രേം കുമാര്‍ തിവാരിയുടെ പരിശോധനഫാലം പോസിറ്റീവായത് ആശങ്കപ്പെടുത്തുന്നുവെന്ന് മുഖ്യപൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞു. ശിലാസ്ഥാപന സ്ഥലത്ത് നിത്യപൂജ ചെയ്യുന്ന പൂജാരിമാരിലൊരാളാണ് പ്രേംകുമാര്‍.

ക്ഷേത്രവളപ്പിനകത്ത് തന്നെയാണ് എല്ലാവരും താമസിക്കുന്നതെന്നും സത്യേന്ദ്രദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പൂജാരി പ്രദീപ് ദാസിനും 16 സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ