കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗോസബ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി നടന്ന ബോംബ് സ്‌ഫോടനത്തില്‍ 25കാരനാണ് കൊല്ലപ്പെട്ടത്. സ്‌ഫോടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം പഴിചാരുകയാണ്.
അക്രമ രാഷ്ട്രീയം അതിന്റെ കൊടുമുടിയിലെത്തിയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളെ ഇറക്കി ബോംബിട്ടതാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ബോംബ് ഉണ്ടാക്കുന്നതിനിടയില്‍ സ്‌ഫോടനം നടന്നുവെന്നാണ് തൃണമൂല്‍ പറയുന്നത്.
നേരത്തെ , അജ്ഞാതരുടെ ബോംബാക്രമണത്തില്‍ പശ്ചിമബംഗാള്‍ തൊഴില്‍വകുപ്പ് സഹമന്ത്രിയും തൃണമൂല്‍ നേതാവുമായ സക്കീര്‍ ഹുസൈന് പരിക്കേറ്റിരുന്നു. മുര്‍ഷിദാബാദ് ജില്ലയിലെ നിംതിത റെയില്‍വേ സ്റ്റേഷനുപുറത്തുവെച്ചാണ് ആക്രമണമുണ്ടായത്.
അതേസമയം, മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 1 വരെയാണ് ബംഗാളില്‍ വോട്ടിംഗ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Contnet Highlights: 1 killed, 5 injured in explosion in Bengal; BJP-TMC blame game follows