| Thursday, 1st April 2021, 9:45 am

റോഡുകള്‍ക്ക് വേണ്ടി ഒഡീഷയില്‍ വെട്ടിമാറ്റിയത് 1.85 കോടി മരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: റോഡുകള്‍ വികസിപ്പിക്കുന്നതിനായി ഒഡീഷയില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ വെട്ടിമാറ്റിയത് 1.85 കോടി മരങ്ങള്‍.

മരങ്ങള്‍ വെട്ടുന്നതിലൂടെയുണ്ടാവുന്ന ഗ്രീന്‍ കവര്‍ നഷ്ടം നികത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 29.83 ലക്ഷം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്.

2010-11 നും 2020-21 നും ഇടയില്‍ സംസ്ഥാനത്ത് ദേശീയപാത വിപുലീകരിക്കുന്നതിനായി 1,85,00,748 മരങ്ങള്‍ വെട്ടിമാറ്റിയതായാണ് വനം-പരിസ്ഥിതി മന്ത്രി ബിക്രം കേശാരി അരുഖ പറഞ്ഞത്.

” പ്രധാനമായും ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും വിപുലീകരണത്തിനായി വനമേഖലയില്‍ നിന്നും വനമേഖലയില്‍ നിന്നല്ലാതെയും മരങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 66.17 കോടി രൂപ ചെലവില്‍ 29,83,573 മരങ്ങള്‍ നട്ടുപിടിപ്പിച്ചതിലൂടെയാണ് നഷ്ടം നികത്തിയത്,” മന്ത്രി പറഞ്ഞു.

സഭയില്‍ നല്‍കിയിട്ടുള്ള വിവരമനുസരിച്ച്, 2015-16ല്‍ പരമാവധി 62,03,936 മരങ്ങള്‍ വെട്ടിമാറ്റി, 2019-20 ല്‍ 26,77,686, 2018-19 ല്‍ 20,44,782, 2016-17ല്‍ 18,07,909, 17, 2012-13 ല്‍ 78,734, 2014-15 ല്‍ 17,33,385, 2017-18 ല്‍ 13,10,314 മരങ്ങളും വെട്ടിമാറ്റി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:1.85 crore trees felled to make way for roads in Odisha

We use cookies to give you the best possible experience. Learn more