ഭുവനേശ്വര്‍: റോഡുകള്‍ വികസിപ്പിക്കുന്നതിനായി ഒഡീഷയില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ വെട്ടിമാറ്റിയത് 1.85 കോടി മരങ്ങള്‍.
മരങ്ങള്‍ വെട്ടുന്നതിലൂടെയുണ്ടാവുന്ന ഗ്രീന്‍ കവര്‍ നഷ്ടം നികത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 29.83 ലക്ഷം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്.
2010-11 നും 2020-21 നും ഇടയില്‍ സംസ്ഥാനത്ത് ദേശീയപാത വിപുലീകരിക്കുന്നതിനായി 1,85,00,748 മരങ്ങള്‍ വെട്ടിമാറ്റിയതായാണ് വനം-പരിസ്ഥിതി മന്ത്രി ബിക്രം കേശാരി അരുഖ പറഞ്ഞത്.
” പ്രധാനമായും ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും വിപുലീകരണത്തിനായി വനമേഖലയില്‍ നിന്നും വനമേഖലയില്‍ നിന്നല്ലാതെയും മരങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 66.17 കോടി രൂപ ചെലവില്‍ 29,83,573 മരങ്ങള്‍ നട്ടുപിടിപ്പിച്ചതിലൂടെയാണ് നഷ്ടം നികത്തിയത്,” മന്ത്രി പറഞ്ഞു.