പഞ്ചാബിലെ ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ആകാശ് ടാബ്ലറ്റ് വിതരണം ചെയ്തു
Big Buy
പഞ്ചാബിലെ ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ആകാശ് ടാബ്ലറ്റ് വിതരണം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2013, 10:49 am

[]അമൃത്സര്‍: പഞ്ചാബിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ 1.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആകാശ് ടാബ്ലറ്റ് വിതരണം ചെയ്തു. 110 കോടിയാണ് പദ്ധതിയ്ക്കായി സര്‍ക്കാര്‍ ചിലവിട്ടത്.

ഉള്‍നാടന്‍ ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നത് ലക്ഷ്യംവെച്ചാണ് ടാബ്ലറ്റ് വിതരണം ചെയ്തതെന്ന് ചീഫ് പാര്‍ലമെന്ററി സെക്രട്ടറി ഇന്‍ദര്‍ബിര്‍ സിങ് ബൊലേറിയ അറിയിച്ചു. []

പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ടെക്‌നോളജിക്കുള്ള പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതുണ്ട്.

കഴിഞ്ഞ ബഡ്‌ജെറ്റില്‍ പഞ്ചാബ് സര്‍ക്കാര്‍ 12 ശതമാനമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവെച്ചത്. പഞ്ചാബിലെ പല ബോര്‍ഡറുകളിലും വേണ്ട വിധം വിദ്യാഭ്യാസം ലഭിക്കാത്ത നിരവധി സ്‌കൂളുകള്‍ ഉണ്ടെന്നും അവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക വിദ്യയുടെ മാറ്റങ്ങള്‍ അറിയാതെ പോകുന്ന ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഞ്ചാബിന്റെ വിവിധ മേഖലകളില്‍ ഉണ്ടെന്നും ഇവരെ പുതിയ വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതുണ്ടെന്നും ഇന്‍ദര്‍ബഹിര്‍ പറഞ്ഞു.