ന്യൂദല്‍ഹി: റോഡ് അപകടങ്ങളെ തുടര്‍ന്നുള്ള മരണങ്ങളുടെയും പരിക്കിന്റെയും കണക്കുകള്‍ പുറത്തുവിട്ട് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി).
2020ല്‍ ഇന്ത്യയില്‍ നടന്ന റോഡ് അപകടത്തില്‍ 1.20 ലക്ഷം പേരാണ് മരണപ്പെട്ടത്. ദിവസവും ശരാശരി 327 പേരാണ് അപകടങ്ങള്‍ കാരണം മരണപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റോഡിലെ ശ്രദ്ധക്കുറവ് മൂലം 3.92 ലക്ഷം പേരാണ് മരണപ്പെട്ടത്. 2019ല്‍ 1.36 ലക്ഷം പേരും 2018ല്‍ 1.35 ലക്ഷം പേരുമാണ് മരണപ്പെട്ടത്.
അതേസമയം 2020ല്‍ തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 133 പേരാണ് ഇന്ത്യയില്‍ മരണപ്പെട്ടത്. 2019ല്‍ 201 പേരും 2018ല്‍ 218 പേരുമാണ് മരണപ്പെട്ടതെന്ന് എന്‍.സി.ആര്‍.ബിയുടെ കണക്കുകളില്‍ പറയുന്നു.
2020 മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെ കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് പൊതു ഇടങ്ങളില്‍ ജനങ്ങളുടെ ഇടപെടലുകള്‍ കുറവായിരുവെന്നും എന്‍.സി.ആര്‍.ബി പറഞ്ഞു.